ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഓയുമായ ഇലോണ്‍ മാസ്ക്കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ ഹോസ്റ്റസ്.2016ല്‍ വിമാനത്തില്‍ വെച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും, സംഭവം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍(രണ്ട് കോടി ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം.
സ്പേസ് എക്സ് കോര്‍പറേറ്റ് ജെറ്റ് ഫ്ലൈറ്റില്‍ കരാര്‍ ജീവനക്കാരിയായി ജോലി ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായ്ത്.വിമാനത്തില്‍ വെച്ച് സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.പകരമായി കുതിരെ വാങ്ങിതരാമെന്നാണ് വാഗ്ദാനം ചെയ്തത്.എയര്‍ഹോസ്റ്റസിന്റെ ഒരു സുഹൃത്തു വഴിയാണ് വിവരം പുറത്ത് വിട്ടത്
‘ വിമാന യാത്രക്കിടെ ഫുള്‍ ബോഡി മസാജിനായി മസ്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു,.ചെറിയ ഷീറ്റ് ധരിച്ചതൊഴിച്ചാല് മസ്ക് പൂര്‍ണ്ണ നഗ്നനായിരുന്നു.മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യഭാഗം തുറന്നുകാട്ടി.അനുവാദമില്ലാതെ സ്പര്‍ശിച്ചു.വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.എയര്‍ ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.മസ്കിന്റെ ഗള്ഫ്സ്ട്രീം ജി650 ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്ന് ആരോപണം
എന്നാല്‍ ഈ ആരോപണം രാഷട്രീയ പ്രേരിതമെന്ന്് മസ്ക് വിശേഷിപ്പിച്ചു, ഈ കഥയില്‍ ഒത്തിരി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.30 വര്‍ഷത്തെ തന്റെ കരിയറില്‍ ഇതാദ്യമായിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: