ന്യൂദല്‍ഹി : അടിയിപിടിയില് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായി നവജ്യോത് സിങ് സിദ്ദു സുപ്രീംകോടതിയില്‍. കേസില്‍ കോടതി വ്യാഴാഴ്ച സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ സിദ്ദുവിന്റെ ഈ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വിസമതിച്ചു.
34 വര്‍ഷം മുമ്പ് ഗുര്‍ണാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലണ് സുപ്രീംകോടതി സിദ്ദുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചത് മരണത്തിന് കാരണമായെന്നാണ് കേസ്. കേസില്‍ സിദ്ദു കീഴടങ്ങുമെന്നാണ് ആദ്യം അഭിഭാഷകന് അറിയിച്ചത്. എന്നാല്‍ സിദ്ദു ഇതിനായി കൂടുതല്‍ സമയം നീട്ടി നല്കാന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇത് പരിഹരിക്കാന്‍ കുറച്ച് സമയം അനുവദിച്ചു നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കാന് നീക്കം നടത്തിയെങ്കിലും പുനപരിശോധന ഹര്‍ജി വിധിയെ മറികടക്കാനാവില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ശിക്ഷ നീട്ടിവക്കാനുള്ള ശ്രമം. സിദ്ദുവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വിയാണ് ഹാജരായത്. വിഷയത്തില്‍ കോടതി ഇന്ന് തന്നെ നിലപാടെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: