പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം രണ്ട് പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേര് കസ്റ്റഡിയില്‍. പന്നിക്ക് വേണ്ടി വെച്ച വൈദ്യുതി കെണിയില്‍പ്പെട്ടാണ് പോലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും മൊഴി നല്കി.
ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേര്‍ന്നുള്ള വയലില്‍ ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനാലാണ് വൈദ്യുതി കെണിവെച്ചതെന്ന് കസ്റ്റഡിയിലുള്ളവര്‍ പോലീസിന് മൊഴി നല്കി.
ഇന്നലെ രാത്രിയാണ് കെണിവെച്ചത്. രാവിലെ കെണി എടുക്കാനായി പാടത്ത് ചെന്നപ്പോള്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടു. തുടര്‍ന്ന് കെണി അവിടെ നിന്ന് മാറ്റി. പിന്നീട് മൃതദേഹങ്ങള്‍ രണ്ടിടത്തായി കൊണ്ടിട്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതല്‍ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: