ന്യൂദല്‍ഹി: പ്രതിരോധ മന്ത്രാലയം 2022 മെയ് 19 ന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച 2022 ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ കൗണ്ട്ഡൗണ്‍ പരിപാടിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട്, പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരോടൊപ്പം രാജ്നാഥ് സിംഗ് പരിപാടിയില്‍ വ്യത്യസ്ത യോഗാസനങ്ങള്‍ അവതരിപ്പിച്ചു.
യോഗ ആന്തരിക സംഘര്‍ഷവും സമ്മര്‍ദ്ദവും ഇല്ലാതാക്കുന്നതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്താതിമര്‍ദ്ദം, വിഷാദം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു മാര്‍ഗമായി യോഗയെ മന്ത്രി തന്റെ പ്രസംഗത്തില്‍ നിര്‍വചിച്ചു. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യോഗാസനങ്ങളുടെയും പ്രാണായാമത്തിന്റെയും അമൂല്യമായ സംഭാവനകളെ കുറിച്ച് അദ്ദേഹം പറഞ്ഞു
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാനുള്ള പ്രമേയത്തിന് യുഎന്‍ജിഎ ഐക്യകണ്ഠമായി അംഗീകാരം നല്കിയതു മുതല്‍ ആഘോഷങ്ങളില്‍ ആവേശത്തോടെ പങ്കെടുത്തതിന് സായുധ സേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രതിരോധ മന്ത്രാലയത്തിന്റെ എല്ലാ വകുപ്പുകളെയും രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. സന്തുഷ്ടവും സമതുലിതവുമായ ജീവിതത്തിനായുള്ള അന്വേഷണത്തില്‍ യോഗ പരിശീലിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: