ന്യൂദല്‍ഹി: ദല്‍ഹിയിലെ കുത്തബ് മീനാര്‍ നിര്‍മിച്ചത് വിക്രമാദിത്യ ചക്രവര്‍ത്തിയായിരുന്നുവെന്നും ഇത് സൂര്യനെ നിരീക്ഷിക്കാനായി നിര്‍മിച്ച സ്തംഭമായിരുന്നുവെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ മുന്‍ മേഖലാ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മ.
ഇത് പണിതത് കുത്തബ്ദീന്‍ ഐബക്കല്ല. അഞ്ചാം നൂറ്റാണ്ടിലെ വിക്രമാദിത്യ മഹാരാജാവാണ്. അത് ഒരു ഒബ്സര്വേറ്ററിയാണ്. ഇതിന് ധാരാളം തെളിവുകളുമുണ്ട്, അദ്ദേഹം വെളിപ്പെടുത്തി. കുത്തബ് മീനാറിന് 25 ഇഞ്ച് ചെരിവുണ്ട്. സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി നിര്മിച്ചതിനാലാണിത്. പകലിന് ഏറ്റവും ദൈര്‍ഘ്യമുള്ള ജൂണ്‍ 21ന് കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇതിന്റെ നിഴല്‍ താഴെ പതിയില്ല.
അതാണ് ശാസ്ത്ര, പുരാവസ്തു സത്യങ്ങള്‍. സമീപത്തുള്ള മസ്ദിജുമായി ഇതിന് ഒരു ബന്ധവുമില്ല. കുത്തബ് മീനാറിന്റെ വാതില്‍ പോലും വടക്കു ദിശയിലേയ്ക്കാണ്. ഇത് രാത്രിയില്‍ ധ്രുവനക്ഷത്രത്തെ കാണാനാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: