കാബൂള്‍: പെണ്‍കുട്ടികളുടെ പഠനവിലക്കിനെ മറികടക്കാന്‍ താലിബാന്റെ കണ്ണ് വെട്ടിച്ച് രഹസ്യ സ്കൂള്‍ തുടങ്ങിയിരിക്കുകയാണ് ചില അധ്യാപകരും, വിദ്യാര്‍ത്ഥികളും.അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രവശ്യകളിലും പത്താംക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിലക്കേര്്പ്പെടുത്തിയിരിക്കുകയാണ്.ഇതിനെ മറികടന്നാണ് രഹസ്യ സ്കൂള്‍ ആരംഭിച്ചതായി ബിബിസി പറയുന്നു.
പെണ്‍കുട്ടികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും എങ്ങനെയും പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഏക അധ്യാപക സ്കൂളിലെ അധ്യാപിക പറയുന്നത്.’ ഈ സ്കൂള്‍ രഹസ്യമായി തന്നെ തുടരും, അവര്‍ തല്ലിയാലും, ജയിലില്‍ ആക്കിയാലും വിദ്യാഭ്യാസത്തിന്റെ മൂല്യം അതിലും വലുതാണ്’ എന്നാണ് അധ്യാപിക പറയുന്നത്.
പല പ്രൈമറി സ്കൂളുകളും തുറന്നെങ്കിലും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നിട്ടില്ല. എന്നാല്‍ സ്കൂള്‍ തുറക്കാന്‍ അനുവദിക്കാത്ത പോലീസ് ഉദ്യോഗസ്ഥരുടെ പെണ്മക്കള് പാക്കിസ്ഥാനിലും, ഖത്തറിലും പോയി പഠിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുന്നു.
സ്ത്രീകള്‍ പഠിക്കുന്നതില്‍ ശരി്അത്ത് നിയമം എതിരല്ല എന്ന് മതപണ്ഡിതന് ഷെയ്ഖറഹിമുളള ഹക്കാനി പറയുന്നു.ഒരു സ്ത്രീയ്ക്ക് സുഖമില്ലാതായല് സ്ത്രീ തന്നെ ചികിത്സിക്കാന്‍ എത്തുന്നതായിരിക്കും നല്ലതെന്ന്്് പറഞ്ഞാണ് അദ്ദേഹം തന്റെ വാദത്തെ ന്യായികരിക്കുന്നത്.
ഒരു ദിവസം രണ്ട് മണിക്കൂര്‍ പഠനം എന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിലാണ് ക്ലാസുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: