കൊല്ലം: കൊല്ലം-പുനലൂര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലത്തുനിന്നും പുനലൂരിലേക്ക് മെമു ആദ്യസര്‍വീസ് 30ന് ആരംഭിക്കുന്നു. തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി. സര്‍വീസിന് അനുമതി നല്കിയ കേന്ദ്ര റെയില്‍വെ മന്ത്രിക്കും ബോര്‍ഡിനും ജില്ലാ കമ്മിറ്റി അഭിനന്ദനമറിയിച്ചു.
ദക്ഷിണ റെയിൽവേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂർ- കൊല്ലം പാതയിൽ അൺ റിസർവേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്. രാവിലെ 6.15ന് യാത്ര തിരിച്ച് 7.45ന് പുനലൂര്‍ എത്തും. 8.15ന് പുനലൂരില്‍നിന്നും തിരിച്ച് 9.40ന് കൊല്ലത്ത് വരും. പാതയില്‍ വൈദ്യുതീകരണത്തിന് ശേഷമുള്ള ആദ്യ മെമു സര്‍വീസിന് റെയില്‍വെ ബോര്‍ഡ് തീരുമാനം എടുത്തതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയാണ്.
യാത്രാക്ലേശം പരിഹരിക്കാനായി കിഴക്കന്‍മേഖലയില്‍നിന്നും ജില്ലാ ആസ്ഥാനത്തേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുള്ളതാണ് മെമു സര്‍വീസിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: