കോട്ടയം: മന്ത്രി വി.എന്‍.വാസവന് വീട് കയറി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഏറ്റുമാനൂര്‍ നഗരസഭ 35- വാര്‍ഡ് (അമ്പലം വാര്‍ഡില്‍) ഉപതെരഞ്ഞടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ട് നേടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ അതിജീവിച്ച് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ആര്.നായര്‍ 83 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ബിജെപിയിലെ നഗരസഭാംഗം വിഷ്ണുമോഹന് വിദേശത്ത് പോകാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മന്ത്രി വി.എന്‍. വാസവന്റെ നിയോജകമണ്ഡലത്തിലെ മുഖ്യകേന്ദ്രമാണ് ഏറ്റുമാനൂര്‍ നഗരസഭ. വി.എന്‍. വാസവന് നേരിട്ടാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനത്തെയും തെരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അമ്പലം വാര്‍ഡ് ഏത് വിധേനയും കൈപ്പിടിയിലാക്കി നഗരസഭാ ഭരണം നേടിയെടുക്കാനുള്ള സിപിഎമ്മിന്റെ കുതന്ത്രങ്ങളാണ് ഇതോടൊപ്പം പൊളിഞ്ഞത്.
വോട്ട് ഉറപ്പിക്കാന്‍ പലയിടത്തും ഭീഷണിപ്പെടുത്തല്‍ വരെയുണ്ടായി. ഇതിനു പുറമെ മോഹന വാഗ്ദാനങ്ങളും വാരിക്കോരി നല്കി. എന്നാല്‍ ഇതൊന്നും വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് ബിജെപി മുമ്പോട്ട് വച്ചത്. മാത്രമല്ല നഗരസഭയിലെ മറ്റ് ബിജെപി അംഗങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളും ബിജെപിയുടെ വിജയത്തെ കാര്യമായി സ്വാധീനിച്ചു.
ആകെ പോള്‍ ചെയ്ത വോട്ട് 682. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ആര്.നായര്‍ക്ക് 304 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന് കെ.മഹാദേവന് 224 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍.എസ്. സുനില്‍കുമാറിന് 151 വോട്ടും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: