Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഴക്കാലത്തെ നേരിടാം തികഞ്ഞ ജാഗ്രതയോടെ

കാലവര്‍ഷം ഈ മാസം ഇരുപത്തിയേഴിന് എത്തുമെന്നാണ് പ്രവചനം. ജനങ്ങള്‍ വലിയ ഭീതിയോടെയാണ് ഇതിനെ കാണുന്നത്. വേനല്‍മഴ തന്നെ വെള്ളപ്പൊക്കത്തിനിടയാക്കുമ്പോള്‍ ഇടിയും മിന്നലും കാറ്റുമൊക്കെയായി കനത്ത മഴ പെയ്താലുള്ള സ്ഥിതി ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 06:00 am IST
in Editorial

കാലവര്‍ഷം എത്തുന്നതിനു മുന്‍പേ കേരളം വെള്ളത്തിലായിരിക്കുകയാണ്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ പല ജില്ലകളിലും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ജനവാസ മേഖലകളില്‍ വെള്ളം നിറഞ്ഞ് കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയ സ്ഥിതിയുണ്ടായി. എറണാകുളം പോലുള്ള മഹാനഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിന്റെ ഫലമായി ജനജീവിതം തന്നെ സ്തംഭിക്കുന്ന കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞു. മരങ്ങള്‍ കടപുഴകിയും പാലങ്ങള്‍ തകര്‍ന്നും ദുരന്തങ്ങളുണ്ടായി. ആയുസ്സിന്റെ ബലംകൊണ്ടു മാത്രമാണ് ജീവാപായങ്ങള്‍ ഒഴിവാകുന്നത്. വേനല്‍മഴ ഏറ്റവും നാശം വിതച്ചത് കര്‍ഷകര്‍ക്കാണ്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിതയും നടീലുമൊക്കെ പല ജില്ലകളിലും നീട്ടിവയ്‌ക്കേണ്ടി വന്നു. കൊയ്തുകൂട്ടിയ നെല്ലില്‍ വെള്ളം കയറിയതിനാല്‍ സംഭരണം തടസ്സപ്പെട്ടിരിക്കുകയാണ്. നനവു തട്ടിയ നെല്ല് ഉണക്കിയെടുക്കുന്നതിന് ചെലവു കൂടുതല്‍ വരുന്നതിനാല്‍ വിലകുറച്ചോ തൂക്കം കൂട്ടിയോ നെല്ലു നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. കണ്ടങ്ങളില്‍ നെല്ല് കൊയ്‌തെടുക്കാന്‍ പ്രയാസം നേരിടുന്നു. അടുത്ത ദിവസങ്ങളിലൊന്നും മഴ ശമിക്കുന്ന ലക്ഷണം കാണുന്നില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം വര്‍ധിക്കുകയാണ്. തെളിഞ്ഞ ആകാശം കാണാന്‍ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കാലവര്‍ഷം ഈ മാസം ഇരുപത്തിയേഴിന് എത്തുമെന്നാണ് പ്രവചനം. ജനങ്ങള്‍ വലിയ ഭീതിയോടെയാണ് ഇതിനെ കാണുന്നത്. വേനല്‍മഴ തന്നെ വെള്ളപ്പൊക്കത്തിനിടയാക്കുമ്പോള്‍ ഇടിയും മിന്നലും കാറ്റുമൊക്കെയായി കനത്ത മഴ പെയ്താലുള്ള സ്ഥിതി ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മഴക്കാലം പകര്‍ച്ചവ്യാധികളുടെ കൂത്തരങ്ങാണ്. മനുഷ്യരെ ബാധിക്കുന്ന പനികളുടെ പേരുകള്‍ ഇപ്പോള്‍ തന്നെ എണ്ണിത്തീര്‍ക്കാന്‍ പ്രയാസം. ലോകത്തിന്റെ പലയിടങ്ങളിലും അപൂര്‍വമായി കാണപ്പെടുന്ന പനികളും കേരളത്തില്‍ പതിവു സന്ദര്‍ശകരാണ്. പല സ്ഥലങ്ങളിലും തക്കാളിപ്പനി വ്യാപകമാണ്. കാസര്‍കോട്-കോഴിക്കോട് ജില്ലകളില്‍ ഷിഗെല്ല വൈറസുകളുടെ സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണഗതിയില്‍പ്പോലും ഭക്ഷണശാലകളിലെ ആഹാരവിതരണം അങ്ങേയറ്റം മോശമായ ചുറ്റുപാടിലാണ്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടക്കുന്ന പരിശോധനയില്‍ വെളിപ്പെടുന്നത് ഭയാനകമായ ദൃശ്യങ്ങളാണല്ലോ. കക്കൂസുകളില്‍പ്പോലും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നു! മഴക്കാലമായാല്‍ ഭക്ഷണശാലകളില്‍ ശുചിത്വം പാലിക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമായിരിക്കും. അധികൃതരുടെ കര്‍ശനമായ മേല്‍നോട്ടവും നടപടികളുമുണ്ടായില്ലെങ്കില്‍ സ്ഥിതിവിശേഷം ഗുരുതരമാകും. ഭക്ഷ്യവിഷബാധയുടെ സിരാകേന്ദ്രങ്ങളായി ഹോട്ടലുകളും മറ്റും മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

മഴക്കാല പൂര്‍വ ശുചീകരണമെന്നത് ഭരണസംവിധാനം മറന്നുപോയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിന് പ്രേരിപ്പിക്കാനും ഫണ്ടനുവദിക്കാനും സര്‍ക്കാര്‍ മതിയായ ശ്രദ്ധ കാണിക്കുന്നില്ല. മുഖ്യമായും ഇക്കാരണംകൊണ്ടാണ് മഴക്കാലത്ത് പനി ബാധിതരെക്കൊണ്ട് ആശുപത്രികള്‍ നിറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഴക്കാലം തുടങ്ങിയാല്‍ കേരളം തന്നെ വലിയൊരു ആതുരാലയമായി മാറുന്ന സ്ഥിതിയുണ്ടാവുന്നു. കാലാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റം കേരളത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച് ഗൗരവമായ പഠനങ്ങളൊന്നും നടക്കുന്നില്ല. പ്രളയവും ഉരുള്‍പൊട്ടലുമൊക്കെയുണ്ടാവുമ്പോള്‍ ഉയരുന്ന ആശങ്കകള്‍ വളരെ പെട്ടെന്ന് ആവിയായിപ്പോകുകയാണ് പതിവ്. ക്വാറികളുടെ പ്രവര്‍ത്തനം, മണലൂറ്റ്, വന്‍തോതിലുള്ള മണ്ണെടുപ്പ്, വയല്‍ നികത്തല്‍ എന്നിങ്ങനെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭരണാധികാരികള്‍ അജ്ഞത നടിക്കുകയാണ്.  

വയലുകളായ വയലുകളെല്ലാം നികത്തി കോണ്‍ക്രീറ്റ് വനങ്ങള്‍ തീര്‍ത്തിരിക്കുന്നതിനാല്‍ ഒഴുകിപ്പോകാന്‍ ഇടമില്ലാതെയാണ് നഗരങ്ങള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ മുങ്ങുന്നത്. ഇതിന്റെ ഭീകരദൃശ്യം കുറച്ചുവര്‍ഷം മുന്‍പ് ചെന്നൈ നഗരത്തില്‍ അരങ്ങേറിയത് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് അത്ഭുതപ്പെട്ടവരാണ് മലയാളികള്‍. എന്നിട്ടും അവര്‍ സ്വന്തം നാട്ടില്‍ ആ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. ചുരുക്കത്തില്‍ മഴക്കാലം വന്നുപോയ്‌ക്കൊള്ളും എന്ന ലാഘവബുദ്ധി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പ്രളയം എപ്പോഴും മലയാളിയുടെ വിളിപ്പുറത്തുണ്ട്. മഴക്കാലത്തെ നേരിടാന്‍ തികഞ്ഞ ജാഗ്രതയും ആസൂത്രണവും ആവശ്യമാണ്.  

Tags: Rainഡെങ്കിപ്പനിskin diseaseതക്കാളിപ്പനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

News

കാലാവസ്ഥ മാറുന്നു; ചിലയിടങ്ങളിൽ മഴ പെയ്തേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.