തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ ബോഗി വേര്‍പ്പെട്ടു. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്നതിനിടെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
തൃശ്ശൂര്‍ സ്റ്റേഷന് വിട്ട ഉടനെ പൂങ്കുന്നത്ത് വച്ചാണ് എഞ്ചിനും ബോഗിയും വേര്‍പ്പെട്ടത്. ബോഗി വേര്‍പെട്ട ശേഷം ഏകദേശം 30 മീറ്ററോളം ദൂരം എഞ്ചിന് മുന്നോട്ട് നീങ്ങി. അപകടം ഉണ്ടാകുമ്പോള്‍ ട്രെയിന്‍ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
റെയില്‍വേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷമാണ് ട്രെയിന്‍ വീണ്ടും ഓടിയത്. പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങി. റെയില്‍വേ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: