ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്നുളള ടിക്ക്ടോക്ക് താരം കാട്ടുതീക്ക് സമീപം നില്ക്കുന്ന വീഡിയോ വിവാദമാകുന്നു.ഹുമൈറ അസ്ഗര്‍ എന്ന യുവതിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. കാട്ടുതീ പടരുന്ന പശ്ചാത്തലത്തില്‍ വെളുത്ത ഫ്രോക്ക് അണിഞ്ഞാണ് യുവതി വിഡിയോക്ക് പോസ് ചെയ്തിരിക്കുന്നത്.’ഞാന്‍ എവിടെല്ലാം പോകുന്നു അവിടെല്ലാം തീ ആളിപ്പടരുന്നു’ എന്ന ക്യാപ്ക്ഷനൊപ്പമാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇപ്പോള്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് ആണ്.രാജ്യത്ത് ഉഷ്ണതരംഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഒട്ടും തന്നെ യോജിക്കുന്നതല്ല എന്നാണ് പലരും പരാമര്‍ശിച്ചിരിക്കുന്നത്.വീഡിയോക്ക് വേണ്ടി മനപ്പൂര്‍വ്വം കാട്ടുതീ ഉണ്ടാക്കിയതിന് യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹുമൈറ വീഡിയോമായി എത്തിയത്.വീഡിയോ വിവാദമായതോടെ വിശദീകരണവുമായി ഹുമൈറ എത്തി.
താനാല്ല കാട്ടുതീ സൃഷ്ടിച്ചതെന്നും,മനപ്പൂര്‍വ്വം പ്രകൃതിയെ ദ്രോഹിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഷൂട്ടിങ്ങിനിടെ താന്ആര്ക്കും ഉപദ്രവം ഉണ്ടാക്കിട്ടില്ലെന്നും അ്വര്‍ പറഞ്ഞു.പിന്നാലെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.എന്നാല്‍ തീ ആളുന്നത് കണ്ടപ്പോള്‍ അത് അണയ്ക്കാനായിരുന്നു ഹുമൈറ ശ്രമിക്കേണ്ടിരുന്നതെന്നും, ഒരു ബക്കറ്റ് വെളളം തീയില്‍ ഒഴിക്കുന്നതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചിരുന്നവെങ്കില് കൂടുതല്‍ ആരാധകര്‍ ഉണ്ടാകുമായിരുന്നുവെന്നും.ഇത് തെറ്റായ സന്ദേശം നല്കുന്ന വീഡിയോ ആണെന്നും പരിസ്ഥിതി പ്രവര്‍ത്തക ഇസ്ലാമാബാദ് ബൈല്ഡ്ലൈഫ് മാനേജ്മെന്റ് ബോര്‍ഡിന്റെ ചെയര്‍പേഴ്സണുമായ റീന സയീദ് ഖാന് സാട്ടി പറഞ്ഞു.പതിനൊന്ന് മില്യണ്‍ ഫോളോവേഴ്സുളള വ്യക്തിയാണ്
ഹുമൈറ. ഇവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും, ഇങ്ങനെ നിരുത്തരവാദപരമായ വീഡിയോകള്‍ പങ്കുവെക്കെരുതെന്നും കമന്റുകള്‍ ഉണ്ടാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: