ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് നേരിട്ട് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാമെന്ന ആഴ്സണലിന്റെ മോഹത്തിന് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ ന്യൂകാസിലിനോട് എതിരില്ലാത്ത രണ്ട് ഗോൡന് ആഴ്സണല്‍ തോറ്റു. ഇതോടെ ആഴ്സണലിന് ആദ്യ നാലില്‍ കയറാനുള്ള സാധ്യത മങ്ങി. ഇനി ഒരു മത്സരം മാത്രമാണ് ആഴ്സണലിന് ബാക്കി. 37 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സണല്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി ടോട്ടനമാണ് നാലാം സ്ഥാനത്ത്.
ടോട്ടനത്തിനും ആഴ്സണലിനും അവസാന മത്സരം വളരെ നിര്‍ണായകമാണ്. അവസാന മത്സരത്തില്‍ സമനില നേടിയാല്‍ ടോട്ടനത്തിന് നാലാം സ്ഥാനം ഉറപ്പിക്കാം. എന്നാല്‍ ടോട്ടനത്തിന്റെ തോല്‍വിയില്‍ മാത്രമെ ആഴ്സണലിന് പ്രതീക്ഷയുള്ളു. അവസാന മത്സരത്തില്‍ എവര്‍ട്ടണാണ് ആഴ്സണലിന്റെ എതിരാളി. ടോട്ടനം നോര്‍വിച്ച് സിറ്റിയെ നേരിടും.
മത്സരത്തില്‍ 55-ാം മിനിറ്റില്‍ ആഴ്സലിന്റെ ബെഞ്ചമിന്‍ വൈറ്റ് വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ന്യൂകാസില്‍ മുന്നിലെത്തിയത്. 85-ാം മിനിറ്റില്‍ ബ്രൂണോ ഗ്യുമാരെസിന്റ ഗോളിലൂടെ ന്യൂകാസില്‍ മത്സരം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: