തിരുവന്തപുരം: കെ.എസ്ആര്‍ടിസിയിലെ ശമ്പളം മനപ്പൂര്‍വ്വം നിഷേധിച്ചും തൊഴിലാളികളെ അപമാനിച്ചും തൊഴില്‍ സമരങ്ങളെ പരിഹസിച്ചും രസിക്കുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട് അപമാനകരമാണെന്ന് എഐടിയുസി.
തൊഴിലാളികളെ കൊണ്ട് അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി.രാജേന്ദ്രന്‍ താക്കീത് നല്‍കി. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പണിയെടുത്ത തൊഴിലാളി കൂലിക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് മാനക്കേടാണ്. പണിയെടുപ്പിച്ച മാനേജ്‌മെന്റ് ശമ്പളം വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ഇടപെട്ട് പരിഹരിക്കലാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടത്. ഇവിടെ പരിഹാരമല്ല, പരിഹാസമാണ് കാണാനാകുന്നത്. അത് അങ്ങനെ വച്ചു പൊറുപ്പിച്ച് പോകാമെന്ന് ആരും കരുതരുത് കെ പി രാജേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: