കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തതിന് പിന്നാലെ നിക്ഷേപകര്‍ക്ക് തിരിച്ചടി. മിനിറ്റുകള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ നിന്നും നഷ്ടമായത് 42,500 കോടി രൂപയാണ്.
ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഇങ്ങനെ ഐ.പി.ഒ സമയത്തുള്ള വിലയില്‍ നിന്നും കുറഞ്ഞ തുകക്ക് ഓഹരി വിപണിയില്‍ എല്‍.ഐ.സി ലിസ്റ്റ് ചെയ്തതോടെയാണ് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടായത്. ഇതോടെ എല്‍.ഐ.സിയുടെ വിപണി മൂലധനം ആറ് ലക്ഷം കോടിയില്‍ നിന്നും 5.57 ലക്ഷമായി കുറഞ്ഞു. ഐ.പി.ഒ വിലയേക്കാളും 8.62 ശതമാനം നഷ്ടത്തോടെ 867.2 രൂപയിലാണ് എല്‍.ഐ.സി ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തതത്. എന്‍.എസ്.ഇയില്‍ 8.11 ശതമാനം നഷ്ടം രേഖപ്പെടുത്തി. പിന്നീട് എല്‍.ഐ.സി നഷ്ടം കുറച്ചുവെങ്കിലും ലാഭത്തിലേക്ക് എത്താന്‍ എല്‍.ഐ.സിക്ക് സാധിച്ചില്ല.
ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. പ്രഥമ ഓഹരി വില്‍പ്പനയില്‍ (ഐപിഒ) ഇഷ്യൂ നിരക്ക് 902 രൂപ മുതല്‍ 949 രൂപ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.
ബിഎസ്ഇയില്‍ എല്‍ഐസിയുടെ 27.55 ലക്ഷം ഓഹരികളും എന്‍എസ്ഇയില്‍ 487.92 ലക്ഷം ഓഹരികളുടേയും വ്യാപാരം നടന്നു. ആദ്യ ദിനത്തിലെ മൊത്തം വരുമാനം 4591.10 കോടി രൂപയാണ്. ഓഹരിയുടെ ആദ്യ ദിനത്തിലെ ക്ലോസിങ് നിരക്ക് പ്രകാരം എല്‍ഐസിയുടെ ആകെ ഓഹരികളുടെ വിപണി മൂല്യം ബിഎസ്ഇയില്‍ 5.53 ലക്ഷം കോടി രൂപയും എന്‍എസ്ഇയില്‍ 5.52 ലക്ഷം കോടി രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: