കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തില്‍ കണ്ട പാട് തൂങ്ങിയപ്പോള്‍ ഉണ്ടായതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിന്റെ് അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ പോലീസ് നാട്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് സംസ്കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇതിന്റെ ഫലം വരും. രാസപരിശോധനാ ഫലം കൂടി വരുന്നതോടെ മാത്രമേ ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: