തിരുവനന്തപുരം : മാവൂരിലെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അത് സ്വീകരിക്കണോയെന്ന് ജനം തീരുമാനിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മാവൂര്‍ പാലം തകര്‍ന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറി സര്‍ക്കാരിന്റെ നിലപാടും മാറി. പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്താണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ഓവര്‍ മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. കാലം മാറി, സര്‍ക്കാരും നിലപാടും മാറി. സുതാര്യമായും സമയബന്ധിതമായും പൊതുമരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കും.മാവൂരിലെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ മാവൂര്‍ പാലം തകര്‍ന്ന സംഭവത്തില്‍ കോഴിക്കോട് പിഡബ്ല്യൂഡി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് ധര്‍ണ്ണ നടത്തി. പാലം തകര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ ആരോപിച്ചു. പാതുമരാമത്ത് വകുപ്പ് മന്ത്രിക്കും പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കില് മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം.കെ.മുനീര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: