ചെന്നൈ: അമ്മയുടെ മൃതദേഹം വെളളമെടുക്കുന്ന ബാരലില്‍ കോണ്‍ക്രീറ്റ മിശ്രിതം ഉപയോഗിച്ച് അടച്ച് സൂക്ഷിച്ച് മകന്.തമിഴ്നാട്ടിലാണ് സംഭവം നടന്നത്.അമ്മയെ പിരിയാന്‍ സാധിക്കാത്തതിനാലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകന് സുരേഷ് പറഞ്ഞു.86 വയസ്സുളള ഷെമ്പകമാണ് മരിച്ചത്. ഇവര്‍ക്ക് വിവിധ അസുഖങ്ങള്‍ ഉണ്ടായിരുന്നു.അതിനാല്‍ ഇവര്‍ വല്ലപ്പോഴുമെ പുറത്തിറങ്ങാറുളളു. സുരേഷ് വിവാഹിതനാണെങ്കിലും ഭാര്യ പിണങ്ങി അ്വരുടെ വീട്ടിലാണ് താമസം.ഷെമ്പകത്തിന്റെ മൂത്തമകന് വിവാഹത്തിന് ശേഷം മാറിത്താമസിക്കുകയാണ്.
കുറേ നാളായി ഷെമ്പകത്തെ വീടിന് പുറത്ത് കാണാത്തതിനാല്‍ അടുത്തവീട്ടുകാര്‍ സുരേഷിന്റെ ഭാര്യ വഴി സുരേഷിന്റെ സഹോദരനെ വിവരം അറിയിച്ചു.അമ്മ രണ്ടാഴ്ച്ച മുന്‍പ് മരിച്ചതായും, സംസ്ക്കാരം നടത്തിയതായും ഇയാള്‍ സഹോദരനോട് പറഞ്ഞു.ഇതോടെ സഹോദരന് നീലാങ്കരയ് പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് എത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ അമ്മയുടെ മൃതദേഹം ബാരലില്‍ കോണ്‍ക്രീറ്റിട്ട് ഉപയോഗിച്ച് അടച്ചുവെച്ചിരിക്കുന്ന കാര്യം പറഞ്ഞു.ഇയാള്‍ തന്നെ ബാരലും കാണിച്ചു തന്നു. മരിച്ചാലും അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെന്നുളള ആഗ്രഹം കൊണ്ടാണിത് ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
മൃതദേഹം പുറത്തെടുത്ത് റോയപേട്ട ആശുപത്രിയില്‍ പോസ്റ്റമോര്ട്ടത്തിനായ പോലീസ് അയച്ചു.എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.തയ്യല്‍ തൊഴിലാളിയാണ് സുരേഷ്. മാനസികവെല്ലുവിളി നേരിടുന്നതിനാലാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ച് പോയത് എന്ന് പറയപ്പെടുന്നു.സംഭവത്തില്‍ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.സംസ്ക്കാരത്തിന് പണമില്ലാത്തതിനാലായിരിക്കാം സുരേഷ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: