ന്യൂദല്‍ഹി: ഇന്ത്യയുടെ പുരുഷവിഭാഗം ചരിത്രത്തിലാദ്യമായ് തോമസ് കപ്പ് ഷട്ടില്‍ ബാറ്റിന് പകരം കൊതുക് ബാറ്റിന്റെ ചിത്രം പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്.
“ഇന്ത്യക്കാര്‍ അവരേക്കാള്‍ മെച്ചപ്പെട്ടന്നറിഞ്ഞപ്പോള് ഇന്തോനേഷ്യക്കാര്‍ ആശ്ചര്യപ്പെട്ടു” എന്ന സന്ദേശത്തോടൊപ്പമാണ് സോമേഷ് ഉപാധ്യായ് കൊതുകിനെ കൊല്ലുന്ന ബാറ്റിന്റെ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.
ഇതോടെ ഇദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഇതാണ് സ്പോര്‍ട്സിനെക്കുറിച്ചുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം പോകുന്ന പോക്കെന്നാണ് ആശിര്‍വാദ് ഗുപ്ത ട്വീറ്റ് ചെയ്തത്.
ഇനി തമാശയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും വളരെ നിലവാരം കുറഞ്ഞ തമാശ എന്നായിരുന്നു പുനീത് ഖണ്ഡേര് വാള് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: