ശ്രീനഗര്‍: കശ്മീര്‍ ഫയല്‍സ് വെറുപ്പ് സൃഷ്ടിക്കുന്നതിനാല്‍ നിരോധിക്കണമെന്ന് കശ്മീര്‍ ലഫ്. ജനറല്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള.
“കശ്മീര്‍ ഫയല്‍സിലെ ചില രംഗങ്ങള്‍ വെറുപ്പ് സൃഷ്ടിക്കുന്നു. ഹിന്ദുവിന്റെ രക്തം അരിയില്‍ കലര്‍ത്തി അത് കൊല്ലപ്പെട്ട ഹിന്ദുവിന്റെ ഭാര്യയെക്കൊണ്ട് തീറ്റിക്കുമോ? ഇത് സത്യമായിരിക്കുമോ? അത്രയ്ക്ക് തരംതാണവരാണോ കശ്മീരിലെ മുസ്ലിങ്ങള്‍?”- ഫറൂഖ് അബ്ദുള്ള ചോദിക്കുന്നു.
“രാജ്യത്ത് വെറുപ്പ് സൃഷ്ടിച്ചു ഈ സിനിമ. യുവാക്കളില്‍ അത് കൂടുതല്‍ വെറുപ്പ് സൃഷ്ടിച്ചു. ഈ വെറുപ്പ് നമുക്കവസാനിപ്പിക്കണം”- ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: