ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്തചൂട് തുടരുന്നു.പല സ്ഥലങ്ങളിലും 45 ഡിഗ്രിക്ക് മുകളിലായി ചൂട്. ദല്‍ഹിയില്‍ 49 ഡിഗ്രിവരെ താപനില എത്തി.കടുത്ത ചൂടിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നീ സംസഥാനങ്ങളിലും, കിഴക്കന്‍ മധ്യപ്രദേശിലും ഓറഞ്ച് അലര്‍ട്ട് ഉണ്ട്. ഞായറാഴ്ച്ച ദല്‍ഹിയിലെ ഏറ്റവും താഴ്ന്ന താപനില 25 ഡിഗ്രിയായിരുന്നു.
വടക്കുപടിഞ്ഞാറ് ദല്‍ഹിയിലെ മുന്‍ഗേഷ്പൂരില്‍ 49.2 ഡിഗ്രി സെല്‍ഷ്യസും, തെക്കുപടിഞ്ഞാറ് ദല്‍ഹിയിലെ നജാഫ്ഗഢില്‍ 49.1 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട് രേഖപ്പെടുത്തുന്നത്. സഫ്ദര്‍ജങ്ങില്‍ 44.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 45ഡിഗ്രിക്ക് മുകളിലേക്ക് താപനില പോകാന്‍ സാധ്യത ഉളളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ 48 ഡിഗ്രിയാണ് ചൂട്്. ഈ പ്രദേശങ്ങളില്‍ ഉഷ്ണതരംഗവുമുണ്ടായി.പല സ്ഥലങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ തെക്കേ ഇന്ത്യയില്‍ അവസ്ഥ വിപരീതമാണ്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴകാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ബാംഗ്ളുരുവില്‍ ഹില്‍ സ്റേറഷനുകളെ അനുസ്മരിപ്പിക്കുന്ന തണുപ്പാണാണ് രേഖപ്പെടുത്തുന്നത്. മെയ് 27ഓടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കരുതുന്നു.അസാനി ചുഴലിക്കാറ്റാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: