പി.ആര്. ശിവശങ്കര്‍
Annual income, twenty pounds; annual expenditure, nineteen pounds; result, happiness.
Annual income, twenty pounds; annual expenditure, twentyone pounds; result, misery. — Charles Dickens
ഇതിലും ലളിതമായി സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി എഴുതുവാന്‍ ആവില്ല. പക്ഷെ ഡിക്കെന്സിനെയും അതിശയിപ്പിച്ചുകൊണ്ട് മലയാളികള്‍ ഇന്നും സന്തോഷവാന്മാരാണ്. വരുമാനത്തില്‍ കവിഞ്ഞ ചെലവില്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ സംസ്ഥാന നികുതി കൊടുക്കാന്‍ വിധിക്കപ്പെട്ട പൗരന്മാരും ഏറ്റവും കൂടുതല്‍ കടബാധ്യത പേറുന്ന പൗരന്മാരും എല്ലാം കേരളീയര്‍ തന്നെ. എന്നിട്ടും കേരളം നമ്പര്‍ വണ്‍ ആണത്രേ! നമ്മള് അതീവ സന്തോഷവാന്മാരുമാണ്.
ഏറ്റവും കൂടുതല്‍ നികുതി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന സംസഥാനങ്ങളില്‍ നമ്പര്‍ വണ്‍ സ്ഥാനം കേരളത്തിനാണ്.
2021-22ല്‍ ഓരോ വ്യക്തിയില്‍ നിന്നും കേരളസര്‍ക്കാര്‍ നികുതിയായി പിരിച്ചത് 19312 രൂപ വീതമാണ്. പ്രതിദിനം 53 രൂപയാണ് ഓരോ പൗരനും വിവിധ നികുതികളായി സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്. ദേശീയ ശരാശരി 11016 രൂപാ മാത്രമായിരിക്കെയാണിത്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരു പൗരന് നല്കുന്ന നികുതി 7371 രൂപാ മാത്രമാണ്. നികുതി വഴി മാത്രമല്ല ഈ ഭരണകൂടം നമ്മളെ ചൂഷണം ചെയ്യുന്നത്. ഉദാഹരണത്തിന് 280 യൂണിറ്റ് വൈദ്യുതിക്ക് തമിഴ്നാട്ടില്‍ 405 രൂപ വാങ്ങുമ്പോള്‍ കേരളത്തില്‍ 1142 രൂപ നല്‍കണം. നദികളാല്‍ സമൃദ്ധമായ നാട്ടില്‍, ഭൂരിഭാഗവും ജലവൈദ്യുതി നിലയം ഉള്ള നാട്ടില്‍ വൈദുതിക്ക് കൊള്ളലാഭം എടുക്കാം, പക്ഷേ വിദേശത്തുനിന്നു വരുന്ന പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കാന്‍ പാടില്ല എന്നതാണ് പൊതുനയം.(പാരീസ് ഉടമ്പടിയല്ല പോളിറ്റ്ബ്യൂറോ പറയുന്നതാണ് നടപ്പാക്കേണ്ടത്). രണ്ടു കിലോമീറ്റര്‍ ഓര്‍ഡിനറി ബസ് യാത്രക്ക് തമിഴ്നാട്ടില്‍ അഞ്ചു രൂപ മതിയാകുമെങ്കില്‍ കേരളത്തില്‍ 2.5 കിലോമീറ്ററിന് നിലവില്‍ എട്ടു രൂപാകൊടുക്കണം. അടുത്തുതന്നെ ഇത് 10 രൂപാആയി ഉയര്‍ത്തും. പക്ഷേ വൈദ്യുതി വിലവര്‍ധനയും യാത്രക്കൂലി വര്‍ധനയും ഉപഭോക്തൃ സൂചികയെ സ്വാധീനിക്കില്ല എന്നാണ് പൊതുവെ ഭരണ-പ്രതിപക്ഷ കക്ഷികളും മുഖ്യധാരാ മാധ്യമങ്ങളും ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്.
മലയാളിയുടെ ആളോഹരി കടം 82622 രൂപയാണ്. കര്‍ണ്ണാടകത്തില്‍ 47076 രൂപയും ഉത്തര്‍പ്രദേശില്‍ 24813 രൂപയും നമ്മുടെ ദേശീയ ശരാശരി 38893 രൂപയുമാണ്. കടത്തില്‍ മാത്രമല്ല, പലിശ കൊടുക്കുന്ന കാര്യത്തിലും കേരളം തന്നെയായിരിക്കുമല്ലോ ഒന്നാം സ്ഥാനത്ത്. കാലാകാലങ്ങളായി കമ്മ്യൂണിസ്റ് – കോണ്‍ഗ്രസ്സ് ഭരണം കൊണ്ടുണ്ടായ അതിദാരുണമായ ദുരന്തമാണിത്. നികുതി ഏറ്റവും ഭീമമായ തുകയായി നില്‍ക്കുബോള്‍ ഭാവിയില്‍ കടബാധ്യത തീര്‍ക്കുവാന്‍ നികുതിവര്‍ധന അസാധ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കടബാധ്യതയും പലിശയും ഒരു പേക്കിനാവായി എന്നെന്നും മലയാളിക്കൊപ്പം നില്ക്കും. മലയാളികള്‍ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക സമീപനത്തില്‍ അടിസ്ഥാന മാറ്റം ഉടനടി നടപ്പിലാക്കാതെ ഈ ഭീകര സാമ്പത്തിക അടിമത്തത്തില്‍നിന്നു രക്ഷപ്പെടുവാന്‍ സാധ്യമല്ല.
പണപ്പെരുപ്പത്തിന്റെ യാഥാര്‍ഥ്യം
കേരളം കടക്കെണിയില്‍ ആണെന്ന് പറയുമ്പോള്‍ ഭരണ- പ്രതിപക്ഷങ്ങള്‍ ഒറ്റസ്വരത്തില്‍ പറയുന്നതു രാജ്യവും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലുമാണെന്നാണ്. ഇതിലെ പ്രധാനവ്യത്യാസം കേരളത്തിന്റേത് സ്വയംകൃതാനര്ത്ഥവും ഭാരതത്തിന്റേത് ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഭാഗവുമാന്നെന്നുള്ളതാണ്. രാജ്യത്ത് ഇന്ന് കാണുന്ന പണപ്പെരുപ്പം ഇറക്കുമതിചെയ്ത പണപ്പെരുപ്പമാണെന്നാണ് (കാുീൃലേറ ശിളഹമശേീി) സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. റഷ്യയുടെ ഉക്രൈന് അധിനിവേശത്തിന്റെ ഫലമായി ക്രൂഡ് ഓയിലിനും വളങ്ങള്‍ക്കും ചില ധാന്യങ്ങള്‍ക്കും വിലക്കയറ്റം സ്വാഭാവികമായി കടന്നുവരുന്നു. കൂടാതെ ചൈനയില്‍ കൊവിഡ് മൂലം പല പ്രവിശ്യകളും വീണ്ടും പൂര്‍ണ്ണമായി അടച്ചിടലിലേക്ക് നീങ്ങിയത് പല മേഖലകളെയും, പ്രത്യേകിച്ചു കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് മേഖലയെയും പല കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയെയും വിപണനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
കൂടാതെ ലോകരാജ്യങ്ങളില്‍ പത്തില്‍ ആറും ഇന്ന് ഈ പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. ഭാരതവുമായി ഇറക്കുമതി ബന്ധമുള്ള പലരാജ്യങ്ങളിലും പണപ്പെരുപ്പം അതിശക്തമാണ്. ഉദാഹരണത്തിന് ഭാരതം ഇറക്കുമതിചെയ്യുന്ന 60 ശതമാനം ഉത്പന്നങ്ങളും ലോകത്തിലെ അഞ്ച് പ്രധാന രാജ്യങ്ങളില്‍നിന്നോ ഭാഗങ്ങളില്‍ നിന്നോ ആണ്. അതതു രാജ്യങ്ങളിലെ വിലക്കയറ്റവും പണപ്പെരുപ്പവും അവിടുന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന നാടിനെയും ബാധിക്കും. അതാണ് നമുക്കും ഒരു പരിധിവരെ സംഭവിച്ചത്. അത്തരം അന്താരാഷ്ട്ര വിഷയങ്ങളില്‍ നമ്മുടെ നിയന്ത്രണവും പരിമിതമായിരിക്കും. അതുകൊണ്ടുതന്നെ വിലക്കയറ്റം നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതാവുക സ്വാഭാവികമാണ്.
മറ്റൊരു പ്രധാനപ്പെട്ട കണക്കു സൂചിപ്പിക്കുന്നത് രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല മറ്റു ഭക്ഷ്യധാന്യങ്ങളുടെ വിലയിലെ ഉയര്‍ച്ചയും ആഭ്യന്തര വിപണിയെ ബാധിക്കുമെന്നാണ്. ഉദാഹരണത്തിന് ഉക്രൈന് അന്താരാഷ്ട്ര ഗോതമ്പ് വിപണിയിലെ പ്രധാന ഘടകമായിരുന്നു.
ഉക്രൈനെ യൂറോപ്പിന്റെ ബ്രെഡ് ബാസ്ക്കറ്റ് എന്നാണ് വിളിച്ചിരുന്നത്. ഉക്രൈനും റഷ്യയും ചേര്‍ന്ന് ലോകത്തിനുവേണ്ട ഗോതമ്പിന്റെ 28 ശതമാനമാണ് നല്‍കിയിരുന്നത്. ലോകത്തെ 26 രാജ്യങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഗോതമ്പിന്റെ പകുതിയും ഈ രണ്ടു രാജ്യങ്ങളാണ് നല്‍കിയിരുന്നത്. ഈ സമയത് അന്താരാഷ്ട്ര വിപണിയില്‍നിന്നു ഗോതമ്പ്, പറയുന്ന വിലയ്ക്കു വാങ്ങുവാന്‍ അതിസമ്പന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വിപണിക്കു തീപിടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഭാരതവും ഈ കാലഘട്ടത്തില്‍ നമുക്ക് അധികമുണ്ടായിരുന്ന ഗോതമ്പ് കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. അതെല്ലാം കൊണ്ടാണ് കഴിഞ്ഞ മാസങ്ങളില്‍ നമ്മളുടെ വിദേശ കയറ്റുമതി 47 ശതമാനം കൂടിയതായി കണക്കാക്കിയത്. എന്നാല്‍ കയറ്റുമതിയും വിദേശനാണ്യ നീക്കിയിരിപ്പുമല്ല, രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയാണ് പ്രധാനമെന്ന് മനസ്സിലാക്കിയ മോദി സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. അത് വിപണിയെ വിലക്കയറ്റത്തില്‍നിന്ന് രക്ഷിക്കുവാനുള്ള അതിപ്രധാനമായ ഒരു നടപടിയായിട്ടാണ് കാണേണ്ടത്.
എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നവന് ബുദ്ധിമാനെന്നു കരുതുന്നവര്‍ ഏറെയാണ്. ചില കാര്യങ്ങളില്‍ അവ ശരിയുമായിരിക്കും. എന്നാല്‍ ചില വിഷയങ്ങളില്‍ എളുപ്പവഴിയെന്നൊന്നില്ല. ഉദാഹരണത്തിനു വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇറക്കുമതിച്ചുങ്കം കുറച്ചാല്‍ പോരെ എന്ന ലളിതമായ ചോദ്യമാണ് ചിലര്‍ ഉന്നയിക്കുക. ശരിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും റിവേഴ്സ് എഫക്റ്റ് പലപ്പോഴും ഉണ്ടായേക്കാവുന്ന നടപടിയാണത്. ഉത്പ്പന്നങ്ങളുടെ വില വല്ലാതെ കുറഞ്ഞാല്‍ കര്‍ഷകനും കൂടിയാല്‍ ഉപഭോക്താവും തകരുന്നതുപോലെ. ഇതിലും മധ്യമമാര്‍ഗം ആണ് അഭികാമ്യം. ഇറക്കുമതിച്ചുങ്കവും നികുതിയും കുറച്ചാല്‍ വിലയിലും ഗണ്യമായ കുറവുണ്ടാകുമെന്നത് ശരിയാണ്. എന്നാല്‍ അത് സര്‍ക്കാരിന്റെ നികുതിവരുമാനത്തെ ബാധിക്കുകയും കുറവുവരുത്തുകയും ചെയ്യും. നികുതി വരുമാനം കുറഞ്ഞാല്‍ ധനക്കമ്മി കൂടുകയും മൂലധനച്ചെലവില്‍ വലിയ കുറവ് വരുകയും ചെയ്യുമെന്നത് ഉറപ്പാണല്ലോ. ഇത് തീര്‍ച്ചയായും വികസനത്തെ പിറകോട്ട് നയിക്കും. സ്വാഭാവികമായ സാമ്പത്തിക മാന്ദ്യവും പലിശ വര്‍ധനയും സംഭവിക്കും. നികുതി കുറയ്ക്കുക എന്നത് പരിമിതമായ ആദ്യകാല ഗുണം ചെയ്യുമെങ്കിലും അതിന്റെ പിന്നീടുള്ള രണ്ടും മൂന്നും ഭാഗത്തെ പരിണിത ഫലം വീണ്ടും നീണ്ടുനില്‍ക്കുന്ന പണപ്പെരുപ്പവും ഗുരുതരമായ വികസന മാന്ദ്യവും ആയിരിക്കും. അതുകൊണ്ടുതന്നെ ദീര്‍ഘവീക്ഷണത്തോടെ സാമ്പത്തിക വിഷയങ്ങളെ നിയന്ത്രിക്കുന്നവര്‍ നികുതികുറച്ചുകൊണ്ടുള്ള ഹ്രസ്വകാലപദ്ധതികളെ പിന്തുണയ്ക്കുകയില്ല.
രാജ്യത്തു രൂപയുടെ മൂല്യം കുറയുന്നത് ആദ്യമായിട്ടല്ല. ഈയടുത്ത കാലത്തുതന്നെ 2008ലും 2011ലും 2013ലും 2018ലും മൂല്യം കുറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 12.17 ശതമാനം വന്നത് 2013 നവംബറിലാണ്. അതിനെക്കാള്‍ പതിന്മടങ്ങു ശക്തമാണ് ഭാരതത്തിന്റെ ഇന്നത്തെ സാമ്പത്തികനിലയും ഭക്ഷ്യധാന്യ ശേഖരവും. മറ്റുചിലകണക്കുകള് സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ വിദേശ നാണ്യശേഖരം സര്വ്വകാലറെക്കോര്ഡായ 600 ബില്യണ്‍ ആണെന്നാണ്. വേണ്ടിവന്നാല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഇറക്കുമതിയുടെ മുഴുവന്‍ പണവും നല്‍കാനുള്ള തുകയുണ്ട് എന്നത് ഏതൊരു ഭാരതീയനും അഭിമാനകരമാണ്, ധൈര്യം നല്‍കുന്നതാണ്. ഇതിന് പുറമെ, ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് പല വിദേശ സംഘടനകളും കങഎ ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങളും കണക്കാക്കിയിരിക്കുന്നത് എട്ട് ശതമാനത്തിനു മേലെയാണെന്നുള്ളതും ഈ പ്രതിസന്ധി മറികടക്കുവാന്‍ ആദ്യം സാധിക്കുക ഭാരതത്തിനാണെന്നതിന്റെ ശക്തമായ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: