തിരുവനന്തപുരം: സിപിഎം പാര്‍ട്ടിയെ ചാനലിലും സോഷ്യല്‍ മീഡിയയിലും ന്യായീകരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ പിന്‍വാതില്‍ നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞുകൊണ്ടാണ് കേരളത്തിലെ രണ്ടു ചാനലുകളില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്കാണ് അനധികൃത നിയമനം നല്‍കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിലെയും ന്യൂസ് 18 കേരളയിലെയും മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാരെയാണ് യൂണിവേഴ്സിറ്റികളില്‍ തിരുകി കയറ്റാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നത്. ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെ എ.പി.ജെ. അബ്ദുല്‍ കലാം ടെക്നിക്കല്‍ സര്‍വകലാശാലയിലും അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് എത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെ കൊച്ചി ന് യൂണിവേഴ്സിറ്റിയിലുമാണ്(കുസാറ്റ്) തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്.
നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരെന്ന് മേനി നടിച്ച് രണ്ടുപേരും ചാനലില്‍ സിപിഎമ്മിനെ ന്യായീകരിച്ച് വെളുപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ ന്യായീകരണ ക്യാപ്സ്യൂളുകള് തയാറാക്കുന്നവരുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ചാനലില്‍ തത്വചിന്താപരമായ ന്യായീകരണങ്ങള്‍ ചമച്ചതിന്റെ പ്രത്യുപകാരമാണ് ഭാര്യമാര്‍ക്ക് നല്കിയ നിയമനം എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
രണ്ടു മാസം മുമ്പാണ് എ.പി.ജെ. അബ്ദുല്‍ കലാം ടെക്നിക്കല്‍ സര്‍വകലാശാല പി.ആര്.ഒമാരെ വിളിച്ചത്. ഈ തസ്തികളിലേക്ക് നൂറുകണക്കിന് അപേക്ഷകളാണ് എത്തിയിരുന്നത്. തുടര്‍ നടപടിയുടെ ഭാഗമായി സര്‍വകലശാല പരീക്ഷ നടത്തുകയും ഇതില്‍ വിജയിച്ച 15 പേരെ കഴിഞ്ഞ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ അഞ്ചു പേര്‍മാത്രമാണ് അഭിമുഖത്തിന് എത്തിയത്. എത്താത്തവരെ അയോഗ്യരാക്കുകയാണ് സര്‍വകലാശാലയുടെ പതിവ് രീതി. എന്നാല്‍, പിറ്റേദിവസം ന്യൂസ് 18 മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് മാത്രമായി സര്‍വകലാശാല സ്പെഷ്യല്‍ അഭിമുഖം നടത്തി. ആലത്തൂര്‍ മുന്‍ എംപിയും സിന്റികേറ്റ് അംഗവുമായ പികെ ബിജുവാണ് ഇത്തരം ഒരു നീക്കം നടത്തിയത്. യോഗ്യതയുള്ളവരെ ഒഴിവാക്കി ഇങ്ങനെയുള്ള നീക്കം നടത്തിയതില്‍ സര്‍വകലാശാലയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
ന്യൂസ് 18 കേരളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയും സിപിമ്മിന്റെ ന്യായീകരണ തൊഴിലാളിയുമായി ഇവരെ പിആര്‍ഒ തസ്തികയില്‍ സ്ഥിരമായി നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പരീക്ഷയില്‍ അടക്കം മികവ് പുലര്‍ത്തിയവരെ തഴയാനാണ് ഇന്നു ഇവര്‍ക്ക് സ്പെഷ്യല്‍ അഭിമുഖം നടത്തിയതെന്നും സര്‍വകലാശാലയില്‍ ഉള്ളവര്‍ പറയുന്നു. മാതൃഭൂമി ന്യൂസിലെ അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ വ്യക്തിയുടെ ഭാര്യയ്ക്കും യോഗ്യതയുള്ള നിരവധി പേരെ തഴഞ്ഞാണ് നിയമനം നല്‍കിയിരിക്കുന്നത്. രണ്ടു തിരുകി കയറ്റലിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: