അഗര്‍ത്തല: ബിപ്ലവ് കുമാര്‍ ദേബിന് പകരമായി ഇനി ത്രിപുരയെ നയിക്കുക ഡോക്ടര്‍ മണിക് സാഹ. ബിജെപി കേന്ദ്ര നേതൃത്വമാണ് പുതിയ മുധ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് മണിക് സാഹ. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എംപിയായി ചുമതലയേറ്റത്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ബിപ്ലവ് കുമാര്‍ ദേവിന്റെ അപ്രതീക്ഷിത രാജി. ഗവര്‍ണറുമായി രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബിജെപിക്കു തന്നെ ആവശ്യമാണെന്നും താഴെ തട്ടിലിറങ്ങി പ്രവര്‍ത്തിക്കാനാണ് രാജിയെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിപ്ലവ് വ്യക്തമാക്കി.
ബിജെപി കേന്ദ്ര നിര്‍ദേശത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിപ്ലവ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്.2018ലെ ത്രിപുര തിരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ട ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി വിജയിച്ചതിനെ തുടര്‍ന്നാണ് ബിപ്ലവ് കുമാര്‍ ദേവ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: