കൊല്ലം: മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് 22ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചതായി കളക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡം, ഹരിതചട്ടം എന്നിവ പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം എന്നിവയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് കേരള നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്നത് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അനധികൃത മദ്യവിലപ്പന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: