പ്രാഗ്: ലോകത്തിലെ ഏറ്റവും നീളമുളള തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ തുറന്ന്.സ്കൈ ബ്രിഡ്ജ് 721 എന്നാണ് തൂക്കുപാലത്തിന്റെ പേര്.വെളളിയാഴ്ച്ചയാണ് ഔദ്യോഗികമായി വിനോദസഞ്ചാരികള്‍ക്കായി തൂക്കുപാലം തുറന്ന് കൊടുത്തത്.രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം താഴ്വരയില് നിന്ന് 95 മീറ്റര്‍(312 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കേബിള്‍ കാര്‍ ഉപയോഗിച്ചാണ് ഇതിലേക്ക് എത്തുക. ഈ തൂക്കുപാലത്തിന് 721 മീറ്റര്‍(2365 അടി) നീളമുണ്ട്.1.2 മീറ്റര്‍ വീതിയുമുണ്ട്.രണ്ട് വര്‍ഷം കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.വിനോദ സഞ്ചാരികള്‍ക്ക് ജെസന്കി മലനിരകളും സമീപദൃശ്യങ്ങളും തൂക്കുപാലത്തില്‍ നിന്ന് ആസ്വദിക്കാവുന്നതാണ്.ഇത് ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും.എല്ലാ പ്രായത്തിലുളളവര്‍ക്കും കുട്ടികള്‍ക്കും പാലത്തില്‍ പ്രവേശിക്കാം.
ഒരു വശത്തേക്കാണ് നടക്കാനാവുക.മറുവശത്ത് എത്തിയതിന് ശേഷം നടപ്പാതയിലൂടെ വനത്തിലേക്ക് ഇറങ്ങാം.അവിടുന്ന് ചെക്ക് റിപ്പബ്ലിക്ക് ചരിത്രവും അടുത്തറിയാന്‍ സാധിക്കും.എന്നാല്‍ പാലത്തിലൂടെ പുഷ്ചെയറുകള്ക്കും, വീല്‍ ചെയറുകള്‍ക്കും കടക്കാന്‍ സാധിക്കില്ല.പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് അനുസരിച്ച് 200 ദശലക്ഷം ക്രൗണ്‍സ് അഥവാ 8.4 ദശലക്ഷം ഡോളറാണ് ഈ തൂക്കുപാലത്തിന് നിര്മ്മാണ് ചെലവ് വന്നിരിക്കുന്നത്.ഇതുവരെ ഏറ്റവും നീളം കൂടിയ തൂക്കുപാലം എന്ന ഗിന്നസ് റെക്കോര്‍ഡ് നേപ്പാളിലെ ബാഗ്ലുങ് പര്‍ബത് ഫൂട്ട് ബ്രഡ്ജിനായിരുന്നു.ഈ പാലത്തെക്കാള്‍ 154 മീറ്റര്‍ നീളം കൂടുതലുണ്ട് സ്കൈ ബ്രിഡ്ജ് 721ന്.ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെയാണ് സ്കൈ ബ്രഡ്ജ് 721 സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: