കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നു. പറമ്പില്‍ ബസാറിലെ സജാദിന്റെ വീട്ടില്‍ നിന്നും ലഹരി മരുന്നും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയും ഷഹനയുമായി നിരന്തരം വഴക്കുണ്ടാകാറുള്ളതായി സജാദ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഷഹന മരിച്ച മുറിയില്‍ നിന്ന് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവ കണ്ടെത്തി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. സജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.
മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മര്‍ദനമേറ്റ് ഉണ്ടായ മുറിവുകള്‍ ആണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദര്ശന് വ്യക്താക്കി. രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ഷേക്ജാരിച്ചിട്ടുണ്ട്. ഭര്‍ത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്. പറമ്പില്‍ ബസാറില്‍ ഒന്നര മാസമായി ഷഹാനയും ഭര്‍ത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഷഹാന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ മാതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. ഇത് കൊലപാതകമാണെന്നും മാതാവ് ഉമൈബ പറഞ്ഞു.
സജാദും ഷഹാനയും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്ന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: