തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം ടെക്നിക്കല്‍ സര്‍വകലാശാലയില്‍ പി.ആര്.ഒയായി സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളിയെ തിരുകി കയറ്റാന്‍ ശ്രമം. ന്യൂസ് 18 മലയാളം ചാനലിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയെയാണ് വഴിവിട്ട് നിയമിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. രണ്ടു മാസം മുമ്പാണ് എ.പി.ജെ. അബ്ദുല്‍ കലാം ടെക്നിക്കല്‍ സര്‍വകലാശാല പി.ആര്.ഒമാരെ വിളിച്ചത്.
ഈ തസ്തികളിലേക്ക് നൂറുകണക്കിന് അപേക്ഷകളാണ് എത്തിയിരുന്നത്. തുടര്‍ നടപടിയുടെ ഭാഗമായി സര്‍വകലശാല പരീക്ഷ നടത്തുകയും ഇതില്‍ വിജയിച്ച 15 പേരെ കഴിഞ്ഞ ദിവസം അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ 5 പേര്‍മാത്രമാണ് അഭിമുഖത്തിന് എത്തിയത്. എത്താത്തവരെ അയോഗ്യരാക്കുകയാണ് സര്‍വകലാശാലയുടെ പതിവ് രീതി. എന്നാല്‍, ഇന്നു ന്യൂസ് 18 മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് മാത്രമായി സര്‍വകലാശാല സ്പെഷ്യല്‍ അഭിമുഖം നടത്തി. ആലത്തൂര്‍ മുന്‍ എംപിയും സിന്റികേറ്റ് അംഗവുമായ പികെ ബിജുവാണ് ഇത്തരം ഒരു നീക്കം നടത്തിയത്. യോഗ്യതയുള്ളവരെ ഒഴിവാക്കി ഇങ്ങനെയുള്ള നീക്കം നടത്തിയതില്‍ സര്‍വകലാശാലയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
ന്യൂസ് 18 കേരളത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയും സിപിമ്മിന്റെ ന്യായീകരണ തൊഴിലാളിയുമായി ഇവരെ പിആര്‍ഒ തസ്തികയില്‍ സ്ഥിരമായി നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പരീക്ഷയില്‍ അടക്കം മികവ് പുലര്‍ത്തിയവരെ തഴയാനാണ് ഇന്നു ഇവര്‍ക്ക് സ്പെഷ്യല്‍ അഭിമുഖം നടത്തിയതെന്നും സര്‍വകലാശാലയില്‍ ഉള്ളവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: