ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തണമെന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മെയ് 21 ന് തന്നെ നടക്കുമെന്ന് കോടതി വ്യക്തമാക്കി. ദേശീയ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. ഒരു കൂട്ടം ഡോക്ടര്‍മാരാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 21നു നിശ്ചയിച്ചിരിക്കുന്ന പരീക്ഷ 2021 വര്‍ഷത്തേക്കുള്ള കൗണ്‍സലിങ് തുടരുന്ന പശ്ചാത്തലത്തില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: