തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഫോണ്‍ എടുക്കാറില്ല എന്നതുള്‍പ്പെടെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ തുറന്നടിച്ച് പറഞ്ഞ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കാബിനറ്റ് റാങ്കിലുള്ള തങ്ങളുടെ മന്ത്രിയെ അവഗണിക്കുന്നതില്‍ സിപി ഐയും അമര്‍ഷം മറച്ചുവെയ്ക്കുന്നില്ല.
പത്തനം തിട്ട ജില്ലയുടെ ചുമതലയുള്ള വീണ ജോര്‍ജ്ജ് കൂടിയാലോചനകള്‍ നടത്താന്‍ തയ്യാറാകുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പരാതി. അടൂര്‍ മണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് ചിറ്റയം ഗോപകുമാര്‍. നേരത്തെ മന്ത്രിയുടെ അവഗണന ചൂണ്ടിക്കാട്ടി ഈയിടെ നടന്ന ‘എന്റെ കേരളം’ എന്ന സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രദര്‍ശനമേളയില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനിന്നിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
ഔദ്യോഗിക ആവശ്യത്തിന് പോലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്നറിയുന്നില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറയുന്നു. അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യവകുപ്പിന്റേതായി നടക്കുന്ന പല പരിപാടികളും എംഎല്‍എയായ തന്നെ അറിയിക്കുന്നില്ലെന്നും ചിറ്റയം പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: