തിരുവനന്തപുരം : കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ.വി. തോമസ് ചെയ്യുന്നത്. ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. വി. തോമസിനെ പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ മുഴുവനാളുകള്‍ക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ.വി. തോമസ് ചെയ്യുന്നത്. എന്താണ് കോണ്‍ഗ്രസ് ഇനി അദ്ദേഹത്തിന് കൊടുക്കാനുള്ളത്. പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി. തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നു. ആ ബാധ്യത സിപിഎം അനുഭവിച്ചോട്ടെ.
സിപിഎം നേതാക്കള്‍ കെ.വി. തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികള്‍ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ നിന്നപ്പോള്‍ അതില്‍ നിന്നുള്ള എല്ലാ നേട്ടങ്ങളും കെ.വി. തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വി.ഡി. സതീശന്‍ കുട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ എഐസിസി അംഗമാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കേണ്ടത് എഐസിസിയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സുധാരകന്‍ നുണ പറയുകയാണെന്നാണ് കെ.വി.തോമസ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: