ന്യൂദല്‍ഹി: ബുദ്ധപൂര്‍ണിമ ദിനമായ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ സന്ദര്‍ശിക്കും. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേബയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
ലുംബിനിയില് എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അവിടെ പ്രാര്‍ത്ഥന നടത്തിയശേഷം നേപ്പാള്‍ സര്‍ക്കാരിന് കീഴിലുള്ള ലുംബിനി ഡെവലപ്മെന്റ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധജയന്തി പരിപാടിയില്‍ പങ്കെടുക്കും. ലുംബിനി മൊണാസ്റ്റിക് സോണിനുള്ളില്‍ ന്യൂദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ നിര്‍മ്മിക്കുന്ന ബുദ്ധസംസ്കാരത്തിനും പൈതൃകത്തിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ ശിലാന്യാസ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
2014ന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ അഞ്ചാമത് നേപ്പാള്‍ സന്ദര്‍ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: