ഇടുക്കി: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഈ മാസം മൂന്നാം വാരം അവസാനത്തോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് നിഗമനം. 20 നും 22നും ഇടയില്‍ കാലവര്‍ഷം എത്താനാണ് നിലവില്‍ സാധ്യതയെന്ന് കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു. ഇതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവില്‍ കാണുന്നത്. 15ഓടെ കാലവര്‍ഷം ആന്‍ഡമാന്‍ മേഖലയിലെത്തുമെന്നാണ് നിഗമനം.
സാധാരണ് 21ന് ശേഷമാണ് ഈ മേഖലയിലെത്തുക, കേരളത്തില്‍ ജൂണ്‍ ഒന്നിനും. ഇത് ഇത്തവണ 10 ദിവസം വരെ മുമ്പ് ആകാമെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി. നേരത്തെ അസാനിയുടെ വരവോടെ കാലവര്‍ഷത്തിന്റെ വരവ് മന്ദഗതിയിലാകുമെന്നാണ് നിരീക്ഷണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അസാനി തീവ്രമായതോടെ മണ്‍സൂണിന് അനുകൂലമായ സാഹചര്യങ്ങള്‍ നേരത്തെ സംജാതമാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 3ന് ആണ് കാലവര്‍ഷം എത്തിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അസാനി ചുഴലിക്കാറ്റ് ഇന്നലെ രാവിലെ തീവ്ര ന്യൂനമര്‍ദമായി മാറി. നിലവില്‍ ആന്ധ്രാപ്രദേശിന്റെ തീരമേഖലയില്‍ ഇതിന്റെ അവശേഷിപ്പുകള്‍ തുടരുകയാണ്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി ഇത് ദുര്‍ബലമാകുമെന്നാണ് നിഗമനം. കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ തുടരും. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ഇടുക്കിയില്‍ 16 വരെ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. Â
അതേ സമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മഴയുടെ ശക്തി കുറയും. മേഘാവൃതമായ ആകാശത്തിനും മാറ്റമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: