ന്യൂദല്‍ഹി: കാര്‍ഷിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഇസ്രയേല്‍ ഇന്ത്യയിലെ കൃഷി പുഷ്ടിപ്പെടുത്താന്‍ ഇറങ്ങും. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. കാര്‍ഷിക സഹകരണത്തിന്റെ ഭാഗമായി 75 ഗ്രാമങ്ങളിലെ കൃഷി മെച്ചപ്പെടുത്താന്‍ ഇസ്രയേല്‍ സഹകരിക്കും. സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്. നാലു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് എത്തിയ കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്.
കൃഷിക്കുള്ള ആധുനിക സാങ്കേതിക വിദ്യ, ശേഷിവര്‍ധന, കാര്‍ഷിക അറിവ് കൈമാറ്റം, ജലവിഭവം കൈ കാര്യം ചെയ്യല്‍, പരിസ്ഥിതി, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളില്‍ തോമര്‍ ഇസ്രയേല്‍ കൃഷി മന്ത്രി ഓഡഡ് ഫോററുമായി ചര്‍ച്ച നടത്തി.
ഇസ്രയേലുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ഒരുങ്ങുകയാണ്. ജൂണോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തീരുവയില്ലാതെ ഇസ്രയേല്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും. ഇസ്രയേലില്‍ അങ്ങനെ ഇവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കൃഷിക്കാര്‍ക്കും കഴിയും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: