കൊച്ചി : വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. തിടുക്കപ്പെട്ട് അറസ്റ്റുണ്ടാകില്ല നിയമനടപടികള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും കമ്മിഷണര്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ച വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം മത വിദ്വേഷം വളര്‍ത്തുന്നതാണെന്ന് ആരോപിച്ച് പാലാരിവട്ടം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പി.സി. ജോര്‍ജിനെതിരെ അറസ്റ്റുണ്ടാകുമെന്ന് ആവര്‍ത്തിച്ച കമ്മിഷണര്‍ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.
അതേസമയം അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പി. സി. ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയില്‍ താന്‍ പ്രസംഗിച്ചതെന്നും അറസ്റ്റ് താത്കാലികമായി തടയണമെന്നും ആവശ്യപ്പെട്ടാണ് പി.സി. ജോര്‍ജ് ഹര്‍ജി നല്‍കിയത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: