തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ദ്ധന ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം നിര്‍മിക്കുന്നത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില. 8000 കേയ്‌സ് മദ്യമാണ് കമ്പനി ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു കുപ്പി മദ്യം പുറത്തിറക്കുമ്പോള്‍ 2.50 രൂപ നഷ്ടമാണെന്നാണ് ബവ്‌കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് 51.11 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 60 രൂപയ്‌ക്കു മുകളില്‍ ആക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. കോവിഡിനു ശേഷമാണ് കമ്പനിയുടെ നഷ്ടം വര്‍ധിച്ചത്. സ്പിരിറ്റിനും ഹാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ക്കും കുപ്പിക്കും ലേബലിനുമെല്ലാം വില കൂടി.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക