കൊല്ലം ഇസ്ലാം മതത്തില്‍ നിന്നും പുറത്തുവന്ന അസ്കർ അലിക്ക് വധഭീഷണി. കൊല്ലത്ത് ബുധനാഴ്ച വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് യുട്യൂബില്‍ കൊലവിളി സന്ദേശം എത്തിയത്. സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം അസ്കര്‍ അലി കൊല്ലത്ത് വാർത്താസമ്മേളനം നടത്തിയത്.
അസ്കര്‍ അലിയുടെ വാര്‍ത്താസമ്മേളനം കാണാം:
എസ്സെന്സിന്റെ യുട്യൂബ് ചാനലില്‍ വാര്‍ത്താസമ്മേളനം തത്സമയം സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു. ഇതിനടിയിലാണ് ഇവനെ നമ്മൾ തീർക്കും എന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പിന്നീട് എസ്സെൻസ് ഭാരവാഹികൾ പുറത്തുവിട്ടു.
അഭിപ്രായ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്രവുമുണ്ടെന്ന് നിലവിളിക്കുന്നവർ എന്തുകൊണ്ട് അസ്കറിന് സ്വാതന്ത്ര്യം നൽകാൻ തയ്യാറാകുന്നില്ലെന്ന് എസ്സെന്‍സ് ഭാരവാഹി ആരിഫ് ഹുസൈന് തെരുവത്ത്ചോദിച്ചു. ഇത്തരം വധഭീഷണികൾ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ പറഞ്ഞു.
അസ്കറിനെതിരെ മുന്‍പൊരിക്കലും വധഭീഷണി ഉണ്ടായപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അപ്പോള്‍ മതത്തിനെതിരെ ഇപ്രകാരം പറയാമോയെന്ന് ചോദിച്ച് ഉപദേശിക്കുകയായിരുന്നു പൊലീസുകാരനെന്നും എസ്സെൻസ് ഭാരവാഹികൾ പറഞ്ഞു.
ചെമ്മാട് ദാറുല്‍ ഹുദയില്‍ 13 വര്‍ഷം പഠിച്ച ഹുദവിയാണ് അസ്കര്‍ അലി. കൊല്ലത്ത് ലിബറോ എന്ന ശാസ്ത്രസ്വതന്ത്ര ചിന്താ സെമിനാറില്‍ “മതം കടിച്ചിട്ടവര്‍” എന്ന വീഡിയോ 9 ലക്ഷം പേര് കണ്ടുകഴിഞ്ഞു. ഇതിന്റെ പേരില്‍ പലരീതിയില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് അസ്കര്‍ അലി. കേരളത്തില്‍ മതവിദ്യാഭ്യാസം എന്ന നിലയില്‍ നടക്കുന്നത് എന്താണ് എന്നാണ് അസ്കര്‍ അലി വിശദീകരിച്ചത്. മലപ്പുറം ജില്ലയിലെ പറമ്പില്‍ പീടിക പീടികക്കണ്ടി വീട്ടില്‍ അലവിക്കുട്ടിയുടെയും ഫാത്തിമയുടെയും മക്കളില്‍ നാലമനാണ് അസ്കര്‍ അലി. ആരിഫ് ഹുസൈന് തെരുവത്തും പങ്കെടുത്തു.
മതത്തില്‍ നിന്നും പുറത്തുവന്ന ഒരു കാഫിര്‍ ആണ് ഞാന്‍. അസ്കറിനെതിരെ ഈയിടെ വധശ്രമമാണ് നടന്നത്. ഫറൂഖിനും ചേകന്നൂര്‍ മൗലവിയ്ക്കും ഉണ്ടായ ദുരന്തം അസ്കറിന് ഉണ്ടായിക്കൂടെന്നും ആരിഫ് ഹുസൈന് തെരുവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: