ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10:30ന് ഗുജറാത്തിലെ ബറൂച്ചില്‍ ഉത്കര്‍ഷ് സമാരോഹിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും. ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാല് പ്രധാന പദ്ധതികളുടെ 100% പൂര്‍ത്തീകരണ ആഘോഷ പരിപാടി അടയാളപ്പെടുത്തും, ആവശ്യക്കാര്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതികളാണിവ.
വിധവകള്‍ക്കും പ്രായമായവര്‍ക്കും നിരാലംബരായ പൗരന്മാര്ക്കും സഹായം നല്കുന്ന പദ്ധതികളുടെ പൂര്‍ണ്ണമായ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബറൂച്ചിലെ ജില്ലാ ഭരണകൂടം ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ‘ഉത്കര്‍ഷ് സംരംഭ ‘ യജ്ഞം നടത്തി. ഗംഗാ സ്വരൂപ ആര്‍ത്തിക് സഹായ് യോജന, ഇന്ദിരാഗാന്ധി വൃദ്ധ് സഹായ് യോജന, നിരാധര്‍ വൃദ്ധ് ആര്‍ത്തിക് സഹായ് യോജന, രാഷ്ട്രീയ കുടുംബ സഹായ യോജന എന്നീ നാല് പദ്ധതികളിലായി 12,854 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. Â
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തിലുള്ള വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ യജ്ഞത്തിനിടെ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വാര്‍ഡുകളിലും ഉത്കര്‍ഷ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു, അതില്‍ ആവശ്യമായ രേഖകള്‍ നല്കിയ അപേക്ഷകര്‍ക്ക് അപ്പോള്‍ തന്നെ അനുമതി നല്കി. പ്രചാരണം കൂടുതല്‍ സുഗമമാക്കുന്നതിന് ഉത്കര്‍ഷ് സഹായികള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: