ന്യൂദല്‍ഹി: ഭാവിയിലെ ഭീഷണികളെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കാന്‍ നിര്‍മിത ബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകളില്‍ പുരോഗതി കൈവരിക്കാന്‍ കേന്ദ്ര രാജ്യ രക്ഷാ സഹമന്ത്രി അജയ് ഭട്ട് ശാസ്ത്ര പറഞ്ഞു. 2022 മെയ് 11 ന് ന്യൂദല്‍ഹിയില്‍ ഡിആര്‍ഡിഒ സംഘടിപ്പിച്ച ദേശീയ സാങ്കേതിക ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര സംഭരണത്തിലൂടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട് എന്ന് അറിയിച്ച അദ്ദേഹം, അത്യാധുനിക സാങ്കേതിക വിദ്യകളില്‍ മികവ് കൈവരിക്കാന്‍ പ്രതിരോധ ആവാസവ്യവസ്ഥയുടെ എല്ലാ മേഖലകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി സായുധ സേനയ്‌ക്ക് അത്യാധുനിക ഉപകരണങ്ങള്‍ നല്‍കുന്ന ഒരു സ്വാശ്രയ ഗവേഷണവികസന ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള ഡിആര്‍ഡിഒയുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. അത്യാധുനിക ആയുധ പ്ലാറ്റ്‌ഫോമുകള്‍/സംവിധാനങ്ങളുടെ രൂപകല്‍പ്പന, വികസനം, ഉല്‍പ്പാദനം എന്നിവയിലൂടെ ഡിആര്‍ഡിഒ സ്വയം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ഇത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു. പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന മികച്ച 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍ മന്ത്രി 2019ലെ ഡിആര്‍ഡിഒ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: