ആഡംബര ഫാഷന്‍ ബ്രാന്റ് ആയ ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ക്ഷന്‍ കണ്ട് കണ്ണ് തളളിയിരിക്കുകയാണ് ഫാഷന്‍ ലോകം.ഏറ്റവും വൃത്തികെട്ട ഷൂസുകളാണ് ഇത്തവണ ബെലന്‍സിയാഗ അവതരിപ്പിച്ചിരിക്കുന്നത്.പാരീസ് സ്നീക്കേഴ്സ് എന്നാണ് പുതിയ കളക്ഷന്റെ പേര്. ഏറെ ഉപയോഗിച്ചതും, മുഷിഞ്ഞു കീറിയതുമായ Â ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.100 ജോഡി ഷൂസുകളാണ് വിപണയില്‍ എത്തിച്ചിരിക്കുന്നത്. 625 ഡോളറാണ് വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം 48000 രൂപയാണ് വില.എത്രകൂടുതല്‍ നശിക്കുന്നുവോ വിലയും അത്ര കൂടും.
നിരവധി ട്രോളുകളും ഇതിനെതിരെ പ്രചരിക്കുന്നുണ്ട്.ഏതൊ പുരാവസ്തു കേന്ദ്രത്തില്‍ നിന്ന് ഉദ്ഘാടനത്തിലൂടെ കണ്ടെത്തിയത് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഒരാള്‍ പറഞ്ഞത് മുത്തശ്ശി എപ്പോഴും പറയും തന്റെ ഷൂസിന് വൃത്തിയില്ലെന്ന് എന്നാല്‍ അത് ഫാഷനാണെന്ന് പറയാമല്ലോ എന്നാണ്.എന്നാല്‍ സമ്പന്നര്‍ കീറിയ ഷൂസ് ധരിക്കുമ്പോള്‍ അത് കലാമൂല്യമുളളതായി Â മാറുമെന്നുംഅതുകൊണ്ട് ഷൂസുകള്‍ എല്ലാം തന്നെ വിറ്റു പോകുമെന്നും അഭിപ്രായപ്പെടുന്നു.ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് കളക്ഷന്റെ വില്‍പ്പന.ബ്രാന്‍ഡിന്റെ ക്യാംപെയ്ന് ആണ് ബെലന്‍സിയാഗ ഇതുലൂടെ ലക്ഷ്യമിടുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: