കാലിഫോര്‍ണിയ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികവും മണ്ടത്തരവുമാണെന്നും താന്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിന്‍വലിക്കുമെന്നും അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്നും മസ്ക് സൂചന നല്കി.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്ക്. താന്‍ ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ താല്‍ക്കാലികമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയേ ഉള്ളൂവെന്നും പെര്‍മനന്റ് ആയി നിരോധിക്കുന്നത് വളരെ വിരളമായ നടപടിയായിരിക്കുമെന്നും മസ്ക് സൂചന നല്‍കുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.
Â
ട്വിറ്ററില്‍ നിന്ന് ഒരാളെ സ്ഥിരമായി നിരോധിക്കുന്നത് തെറ്റായ നടപടിയാണെന്ന് ഇലോണ്‍ മസ്കിന്റെ ട്വീറ്റ് ചെയ്തിരുന്നു. മസ്കിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെന്നും ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സിയും ഇപ്പോള്‍ അഭിപ്രായപ്പെടുന്നു.
Â
‘ഇതൊരു ബിസിനസ്സ് തീരുമാനമായിരുന്നു, അത് പാടില്ലായിരുന്നു. ഞങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ തീരുമാനങ്ങള്‍ പുനരവലോകനം ചെയ്യുകയും ആവശ്യാനുസരണം തിരിത്തുകയും ചെയ്യും. വ്യക്തികളുടെ സ്ഥിരമായ വിലക്കുകള്തെറ്റാണെന്ന് ഞാന്‍ ആ ത്രെഡില്‍ പ്രസ്താവിക്കുകയും ഇപ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു,’ ജാക്ക് ഡോര്‍സി വ്യക്തമാക്കി.
Â
എന്നാലും ട്രംപിന്റെ അക്കൗണ്‍ഡ് തിരികെ കൊണ്ടു വരുന്നതില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. 2021ലാണ് മുന്‍ യുഎസ് പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂര്‍ണ്ണമായും സസ്പെന്‍ഡ് ചെയ്തത്. മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷം ഈ അക്കൗണ്‍ഡ് തിരികെ കൊണ്ടു വരുമെന്നും എല്ലാവരും വിശ്വസിച്ചിരുന്നു. അതും ഇപ്പോള്‍ യാഥാര്‍ഥ്യമായി കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: