കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ വെളളപ്പൊക്ക ഭീഷണി.മീനച്ചിലാര്‍ കര കവിഞ്ഞു.പാല, ഈരാറ്റുപേട്ട മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി.രാത്രി 11 ഓടെയാണ് വെളളം കയറി തുടങ്ങിയത്.മൂന്നിലവ് രണ്ടാറ്റമുന്നി വാകക്കാട് റോഡില്‍ വെളളം കയറി.ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ,അരുവിത്തുറ കോളേജ് പാലം എന്നിവിടങ്ങളില്‍ ജനലിനിരപ്പ് പാലത്തിന് മുകളില്‍ എത്തി.
Â
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പാതയ്ക് സമീപം മൂന്നാനിയില്‍ വെളളം കയറി.പാലാ-തൊടുപുഴ റോഡില്‍ മുണ്ടുപാലത്തും, കൊല്ലപ്പളളിയിലും പാലാ-രാമപുരം റോഡില്‍ കരൂരിലും വെളളം കയറി.മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി തുടങ്ങിയതിനാല്‍ ഗതാഗതതടസം ഉണ്ടായില്ല.
Â
ജില്ലയുടെ മലയോര മേഖലയില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴ പുലര്‍ച്ചെയാണ് കുറഞ്ഞത്.മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.ഇടമറ്റം-പൈക റോഡില്‍ വെളളം കയറി ഗതാഗതം സ്തംഭിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: