ന്യൂദല്‍ഹി: രാജസ്ഥാന് മരുഭൂമിയിലെ പൊഖ്റാനില്‍ ഇന്ത്യ ആണവ വിസ്ഫോടനം നടത്തിയതിന്റെ 24-ാം വാര്‍ഷികം ഇന്ന്. രാജ്യം സാങ്കേതികവിദ്യാദിനമായി ആചരിക്കുന്ന ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. യുഎസിന്റെ അടക്കം ചാരക്കണ്ണുകള്‍ വെട്ടിച്ച് ഇന്ത്യ നടത്തിയ അണുസ്ഫോടനം ആണവശക്തിയെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് വഴിതുറന്നു.

Â
ഇന്ത്യയുടെ മിസൈല്മനുഷ്യന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമും പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയും പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും അടങ്ങുന്ന നേതൃത്വമാണ് ലോകരാജ്യങ്ങളുടെ വിലക്കുകളും ഉപരോധങ്ങളും ഫലപ്രദമായി മറികടന്ന് ആണവ ശക്തിയായി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് പ്രചോദനമേകിയത്. യുഎസ് അടക്കമുള്ള ആഗോള ശക്തികള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെയും വാജ്പേയിയുടേയും ഇച്ഛാശക്തി അവയെയെല്ലാം പരാജയപ്പെടുത്തി.

ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്രസിങ് മുഖ്യാതിഥിയായി പങ്കെടുക്കും.

Â
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ നടത്തിയ പരീക്ഷണത്തിന് ആദരവ് സൂചിപ്പിച്ച് ട്വീറ്റും പങ്കുവച്ചു.
Â
‘ ഇന്ന് സാങ്കേതിക വിദ്യാദിനം.1998ലെ പൊഖ്റാന്‍ പരീക്ഷണങ്ങള്‍ വിജയിപ്പിക്കുന്നതിന് കാരണമായ നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും അവരുടെ പ്രയത്നങ്ങള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. മികച്ച രാഷ്ട്രീയ ധീരതയും രാഷ്ട്രതന്ത്രവും പ്രകടിപ്പിച്ച അടല്‍ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: