നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ ഗാന്ധിനഗര്‍ (ഗുജറാത്ത്), ദല്‍ഹി, ഗോവ, ത്രിപുര, ഭോപ്പാല്‍, പൂനെ, ഗുവാഹത്തി കാമ്പസുകളിലായി 2022-23 വര്‍ഷം നടത്തുന്ന ഇനിപറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. പ്രവേശന വിജ്ഞാപനം www.nfsu.ac.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 10 നകം സമര്‍പ്പിക്കേണ്ടതാണ്.
* സ്‌കൂള്‍ ഓഫ് ഫോറന്‍സിക് സയന്‍സ്: എംഎസ്‌സി- ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ ഫോറന്‍സിക്‌സ്, ബിഎസ്– എംഎസ് ഫോറന്‍സിക് സയന്‍സ്; പിജി ഡിപ്ലോമ- ഫിംഗര്‍പ്രിന്റ് സയന്‍സ്, ഫോറന്‍സിക് ഡോക്ക്‌മെന്റ് എക്‌സാമിനേഷന്‍, ക്രൈം സയന്‍സ് ഫോട്ടോഗ്രാഫി, ഡിഎന്‍എ ഫോറന്‍സിക്‌സ്.
* സ്‌കൂള്‍ ഓഫ് മെഡിക്കോ-ലീഗല്‍ സ്റ്റഡീസ്: എംഎസ്‌സി- ഫോറന്‍സിക് ഡെന്റിസ്ട്രി, ടോക്‌സിക്കോളജി, ഫോറന്‍സിക് നഴ്‌സിംഗ്; പിജി ഡിപ്ലോമ- ഹ്യൂമാനിറ്റേറിയന്‍ ഫോറന്‍സിക്‌സ്, ഡിസാസ്റ്റര്‍ വിക്ടിം ഐഡന്റിഫിക്കേഷന്‍.
* സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്: എംബിഎ-ഫോറന്‍സിക് അക്കൗണ്ടിംഗ് ആന്റ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, Â ബിസിനസ് ഇന്റലിജന്‍സ്, ബിബിഎ-എംബിഎ എക്‌സിക്യൂട്ടീവ് എംബിഎ, പിജി ഡിപ്ലോമ- ഫോറന്‍സിക് ജേണലിസം.
* സ്‌കൂള്‍ ഓഫ് ഫാര്‍മസി: എംഫാം- ഫോറന്‍സിക് ഫാര്‍മസി, ഫാര്‍മസ്യൂട്ടിക്കല്‍ ക്വാളിറ്റി അഷുറന്‍സ്, എംഎസ്‌സി- കെമിസ്ട്രി, എന്‍വയോന്‍മെന്റല്‍ Â സയന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, പിജ ഡിപ്ലോമ- ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ഹൈജീന്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റല്‍ മാനേജ്‌മെന്റ്.
* സ്‌കൂള്‍ ഓഫ് ലോ, ഫോറന്‍സിക് ജസ്റ്റിസ് ആന്റ് പോളിസി സ്റ്റഡീസ്- ബിഎസ്‌സി എല്‍എല്‍ബി, എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, പിജി ഡിപ്ലോമ- സൈബര്‍ ലോ, എല്‍എല്‍എം സൈബര്‍ ലോ ആന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, ക്രിമിനല്‍ ലോ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍.
* സ്‌കൂള്‍ ഓഫ് സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ്: എംടെക്, എംഎസ്‌സി സൈബര്‍ സെക്യൂരിറ്റി, എംഎസ്‌സി ഡിജിറ്റല്‍ ഫോറന്‍സിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ബിടെക്-എംടെക് (സിഎസ്ഇ) സൈബര്‍ സെക്യൂരിറ്റി.
* സ്‌കൂള്‍ ഓഫ് പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ്: എംഎസ്‌സി ഹോംലാന്റ് സെക്യൂരിറ്റി, എംഎ പോലീസ് സെക്യൂരിറ്റി സ്റ്റഡീസ്, പിജി ഡിപ്ലോമ- സെക്യൂരിറ്റി സ്റ്റഡീസ്.
* സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി: എംഎസ്‌സി ഫോറന്‍സിക് നാനോ ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, എംടെക് സിവില്‍ എന്‍ജിനീയറിംഗ് (ഫോറന്‍സിക് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ്).
* സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ്: എംഫില്‍-എംഎസ്‌സി ക്ലിനിക്കല്‍ സൈക്കോളജി, ന്യൂറോ ഫിസിയോളജി.
* സ്‌കൂള്‍ ഓഫ് ഫോറന്‍സിക് സൈക്കോളജി: എംഎസ്‌സി ഫോറന്‍സിക് സൈക്കോളജി, എംഎ ക്രിമിനോളജി, പിജി ഡിപ്ലോമ- ഇന്‍വെസ്റ്റിഗേറ്റീവ് സൈക്കോളജി.
* സ്‌കൂള്‍ ഓഫ് എര്‍ത്ത് സ്‌പേസ് ആന്റ് ഇന്റര്‍നെറ്റ് ടെക്‌നോ്ജീസ്: എംഎസ്‌സി ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, പിജി ഡിപ്ലോമ- ഇന്റര്‍നെറ്റ് ഗവേര്‍ണന്‍സ്.
എന്‍എഫ്എസ്‌യു അക്കാഡമി പൂനെ, ഗുവാഹട്ടി എന്നിവിടങ്ങളിലും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പിജി ഡിപ്ലോമ കോഴ്‌സുകളില്‍ പഠനാവസരമുണ്ട്.
പ്രവേശന യോഗ്യത, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ എംടെക്, പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംടെക്-പിഎച്ച്ഡി: സീറ്റുകള്‍ -2151
അക്കാഡമി ഓഫ് സയന്റിഫിക് ആന്റ് ഇന്നൊവേറ്റീവ് റിസര്‍ച്ച് (എസിഎസ്‌ഐആര്‍)ഗാസിയാബാദ് (യുപി) രാജ്യത്തെ 48 ദേശീയ ഗവേഷണ സ്ഥാപനങ്ങളിലായി 2022 ഓഗസ്റ്റ്, 2023 ജനുവരി സെക്ഷനുകളില്‍ നടത്തുന്ന പിഎച്ച്ഡി സയന്‍സ്/എന്‍ജിനീയറിങ്, എംടെക്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി എംടെക് + പിഎച്ച്ഡി, എംഎസ്‌സി, എംപിഎച്ച് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
2022 ഓഗസ്റ്റ് സെക്ഷനിലേക്ക് പിഎച്ച്ഡി എന്‍ജിനീയറിങ് റുഗലര്‍-238, ഇന്റേണല്‍-149, പിഎച്ച്ഡി സയന്‍സ് റഗുലര്‍-1218, ഇന്റേണല്‍ -346, എംടെക് റഗുലര്‍-71, ഇന്റേണല്‍ 20, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി, എംടെക്-പിഎച്ച്ഡി റഗുലര്‍-67, ഇന്റേണല്‍-42 എന്നിങ്ങനെയാണ് സീറ്റുകള്‍. സിഎസ്‌ഐആര്‍, ഡിഎസ്ടി, ഐസിഎംആര്‍ എന്നിവയുടെ കീഴിലുള്ള ദേശീയ സ്ഥാപനങ്ങളിലും മറ്റ് പ്രമുഖ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുമാണ് പഠനാവസരം. സ്ഥാപനങ്ങളും കോഴ്‌സുകളും സീറ്റുകളും അടങ്ങിയ പ്രവേശന വിജ്ഞാപനം http://acsir.res.in/admission ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി മേയ് 23 നകം സമര്‍പ്പിക്കാവുന്നതാണ്.
ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി എംടെക് + പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അക്കാഡമിക് മികവോടെ ബിഇ/ബിടെക് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ് പിഎച്ച്ഡിക്ക് എംഇ/എംടെക് കാര്‍ക്കാണ് അവസരം. പ്രവേശന യോഗ്യത, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
സിഎസ്‌ഐആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവ, സെന്‍ട്രല്‍ ഇലക്‌ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാരായ്കുടി, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മൈസൂര്‍, സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്യുലര്‍ ബയോളജി ഹൈദരാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഹൈദരാബാദ്, നാഷണല്‍ ഏയ്‌റോ സ്‌പേസ് ലബോറട്ടറീസ് ബെംഗളൂരു, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്റര്‍ ചെന്നൈ, ഐസിഎംആര്‍-വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ പുതുച്ചേരി, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ന്യൂദല്‍ഹി മുതലായ ദേശീയ ഗവേഷണ സ്ഥാപനങ്ങളിലാണ് പ്രവേശനം.
2023 ജനുവരി സെക്ഷനിലേക്കുള്ള ഏര്‍ളി അഡ്മിഷന് ഓഗസ്റ്റ് 31 വരെയും റഗുലര്‍ അഡ്മിഷന് ഒക്‌ടോബര്‍ 31 വരെയും അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: