ന്യൂദല്‍ഹി : കൂടിയ വിലയ്ക്ക് ഇന്ധനം വാങ്ങേണ്ട സാഹചര്യം ഇനിയും തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയില്‍. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇന്ധന വില ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിപണി വിലയേക്കാല്‍ ലിറ്ററിന് 20 രൂപ അധികം നിരക്കിലാണ് നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഇതിലൂടെയുള്ളത്. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും. ഓയില്‍ കമ്പനിയുടെ ഹര്‍ജിയില്‍ കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്ക് സേവനമായാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. അങ്ങനെയുള്ളപ്പോള്‍ കൂടിയ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണെന്നും അപ്പീലില്‍ കുറ്റപ്പെടുത്തി. വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിന് മുമ്പ് ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് അഭിഭാഷകരുടെ ശ്രമം
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: