കൊച്ചി : മത വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തു. കഴിഞ്ഞ ദിവസം വെണ്ണലയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപും അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴ്ച പി.സി. ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ഇതോടെ ഐപിസി 153 എ, 295 എ വകുപ്പ് പ്രകാരം സമുദായ സ്പര്‍ദ്ദയുണ്ടാക്കല്‍, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പി.സി. ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.
വെണ്ണലയിലെ പി.സി. ജോര്‍ജിന്റെ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പ്രതികരിച്ചു. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും വിവാദം ഉയര്‍ന്നത് ഇടത് വലത് കക്ഷികള്‍ ഏറ്റുപിടിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി ബുധനാഴ്ച തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇത് കൂടി അറിയിച്ചേക്കും.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: