ലോകത്ത് അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ഗവേഷണം നടക്കുന്ന സമയത്ത് അന്യഗ്രഹ ജീവികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി നാസ. മനുഷ്യന്റെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചാണ് പുതിയ പരീക്ഷണം.
‘ബീക്കണ്‍ ഇന്‍ ദി ഗാലക്‌സി’ എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബഹിരാകാശത്തേക്ക് നഗ്‌നചിത്രങ്ങള്‍ അയക്കുന്നത്. നാസയിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ചിത്രവും പുറത്ത് വിട്ടത്. നാം കരുതുന്നത് പോലെ നഗ്നരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫോട്ടോ പകര്‍ത്തി അയക്കുകയല്ല ചെയ്യുക. മറിച്ച് ഡിജിറ്റലായി തയ്യാറാക്കിയ ചിത്രങ്ങളാണ് അയക്കുന്നത്. അതിനൊപ്പം ഡിഎന്‍എ മാതൃകയും നല്‍കും. കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു സ്ത്രീയേയും ഒരു പുരുഷനേയും നാസ അയക്കാന്‍ തയ്യാറാക്കിയ ചിത്രത്തില്‍ കാണാം.
Â
ബൈനറി കോഡ് സന്ദേശങ്ങളായിട്ടാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുകയെന്നും പറയുന്നു. ബൈനറി സന്ദേശങ്ങളാവുമ്പോള്‍ ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങള്‍ക്കും അവ മനസിലാക്കാനാവും എന്നാണ് കരുതുന്നത്. ഏതെങ്കിലും അന്യഗ്രഹജീവികള്‍ ഉണ്ടങ്കില്‍ അവയെ ആകര്‍ഷിച്ച് ആശയവിനിമയം നടത്തുക എന്നാതണ് പ്രധാന ലക്ഷ്യം. ചിത്രങ്ങളും സന്ദേശങ്ങളും കൂടാതെ മനുഷ്യത്വത്തെക്കുറിച്ചുള്ള വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തും. മനുഷ്യനെക്കുറിച്ച് അന്യഗ്രഹ ജീവികള്‍ക്ക് കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഇത്തരം ഡേറ്റകള്‍ കൂടെ അയയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക