കൊച്ചി : നടിയെ ആക്രിച്ച കേസില്‍ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച് സംഘം. ചൊവ്വാഴ്ച കാവ്യ മാധവനെ ചോദ്യം ചെയ്തെങ്കിലും മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
കാവ്യാ മാധവന് അന്വേഷണ സംഘം മുമ്പാകെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നത് വിശദമായി പരിശോധിച്ചു വരികയാണ്. ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയശേഷമാകും ചോദ്യം ചെയ്യല്‍. എന്നാല്‍ തുടരന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ കാവ്യയുടെ മൊഴി നിര്‍ണ്ണായകമാണെങ്കില്‍ മാത്രം വീണ്ടും ചോദ്യം ചെയ്താല്‍ മതിയെന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ നിലപാട്.
ഒരുമാസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായത് കൊണ്ട് തന്നെ മൊഴിയെടുക്കാന്‍ വീട്ടില്‍ എത്തണമെന്ന് കാവ്യാമാധവന് അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ എസ്പി സുദര്‍ശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എസ്പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്റെ വീട്ടില്‍ എത്തി കാവ്യയെ ചോദ്യം ചെയ്തത്. നാലര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: