Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലത്തിനതീതമായി പന്തിരുകുലം

പറയകുലത്തിലെ മാതാവിന്, ദ്വിജകുലത്തിലെ പിതാവില്‍ നിന്ന് ഒരേ ഗര്‍ഭപാത്രത്തില്‍ ജനിച്ച സഹോദരന്മാര്‍ വിവിധ ഗോത്രങ്ങളില്‍, അതാതിടങ്ങളില്‍ വളര്‍ന്നു. എങ്കിലും അവര്‍ സമഭാവനയോടെ, ഒരുമയോടെ ജീവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. അവരെല്ലാം ഈശ്വരീയാംശം ഹൃദയത്തില്‍ ആവാഹിച്ചിരുന്ന മഹാരഥന്മാരായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ പന്തിരുകുലത്തിലെ പിന്‍തലമുറക്കാര്‍ ഇപ്പോഴുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 06:00 am IST
inSamskriti

പ്രദീപ് പെരുംപടന്ന

കേരള ചരിത്രത്തെ ഇതിഹാസ സമാനമാക്കി, വൈജാത്യങ്ങള്‍ നിറച്ച അസ്വസ്ഥതയില്‍ നിന്നും സഹോദര്യത്തിന്റെ ഉത്കൃഷ്ടതയിലേക്ക് സമൂഹത്തെ ഏകീകരിച്ച പന്തിരുകുലം. ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ച് വര്‍ത്തമാനകാലത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പന്തിരുകുലം സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. കഥയോ ഐതിഹ്യമോ നാടോടിക്കഥയോ അല്ലെന്ന് പറയാന്‍ ജീവിക്കുന്ന തെളിവുകള്‍ കേരളത്തിന്റെ മണ്ണിലുണ്ട്.

‘മേഴത്തോളഗ്നിഹോത്രി, രജകനുളിയന്നൂര്‍തച്ചനും, പന്നെ വള്ളോന്‍, വായില്ലാകുന്നിലപ്പന്‍, വടുതലമരുവും നായര്‍, കാരയ്‌ക്കല്‍ മാതാ, ചെമ്മേ കേള്‍ ഉപ്പുകൂറ്റന്‍, പെരിയ തിരുവങ്കതത്തഴും പാണനാരും, നേരേ നാറാണത്ത് തമ്പുരാനും, അകവൂര്‍ ചാത്തനും പാക്കനാരും’ എന്നാണ് അറിയപ്പെടുന്നത്.

പന്തിരുകുലത്തെ വികൃതഭാവനയിലൂടെ സൃഷ്ടിച്ച് ഒരു സമൂഹത്തെ മുഴുവന്‍ അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സാഹിത്യകാരന്മാര്‍ ഏറി വരുന്ന കാലമാണിത്. ഒരു വ്യക്തിയുടെ കണ്ടെത്തലുകളും നിഗമനങ്ങളും സാഹിത്യ സൃഷ്ടി ആകുമ്പോള്‍ അത് പൂര്‍ണമായും ശരിയാകണമെന്നില്ല.

മണ്‍മറഞ്ഞു പോയവരുടെ വാക്കുകളെ പര്‍വതീകരിച്ച് പന്തിരുകുലത്തിലെ ആറു പേര്‍ മാത്രം ഹിന്ദുക്കളും ആറു പേര്‍ മറ്റു മതക്കാരുമായി പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. ഇതില്‍ ഏറെ വികലമായി ചിത്രീകരിക്കുന്നത് പെരുംതച്ചനെയാണ്. അന്യമതസ്ഥന്‍, മകനെ കൊന്നവന്‍, അസൂയാലു, സ്ത്രീലമ്പടന്‍, Â പൈതൃകത്തെ നശിപ്പിച്ചവന്‍ എന്നിങ്ങനെ പോകുന്നു അടിസ്ഥാനമില്ലാത്ത കണ്ടെത്തലുകള്‍.

പറയകുലത്തിലെ മാതാവിന്, ദ്വിജകുലത്തിലെ പിതാവില്‍ നിന്ന് ഒരേ ഗര്‍ഭപാത്രത്തില്‍ ജനിച്ച സഹോദരന്മാര്‍ വിവിധ ഗോത്രങ്ങളില്‍, അതാതിടങ്ങളില്‍ വളര്‍ന്നു. എങ്കിലും അവര്‍ സമഭാവനയോടെ, ഒരുമയോടെ ജീവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. അവരെല്ലാം ഈശ്വരീയാംശം ഹൃദയത്തില്‍ ആവാഹിച്ചിരുന്ന മഹാരഥന്മാരായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ പന്തിരുകുലത്തിലെ പിന്‍തലമുറക്കാര്‍ ഇപ്പോഴുമുണ്ട്.

അഗ്നിഹോത്രി മുതല്‍ പാക്കനാര്‍ വരെയുള്ളവര്‍ ജീവിതത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിച്ച് സമൂഹത്തിനു വഴികാട്ടികളായി. യാഗവും ഭക്തിയും അറിവും നിര്‍മ്മിതിയും ഭാഷയും ഉച്ചാരണവും വൃത്തിയും വസ്ത്രധാരണവും മാതാ സങ്കല്‍പ്പവും ആഹാരവും അഹങ്കാരവും ഏകതയും സമന്വയിപ്പിച്ച് സാഹോദര്യം ദൃഢപ്പെടുത്തിയ ഈശ്വരീയ ചൈതന്യങ്ങളായിരുന്നു പന്ത്രണ്ടുപേരും.

പ്രകൃതിയുടെ ആവാസവ്യവസ്ഥയ്‌ക്ക് അനുയോജ്യമായി, നിര്‍മ്മിതികള്‍ വാസ്തു ശാസ്ത്ര വിധി പ്രകാരം കൃത്യതയാര്‍ന്ന കണക്കില്‍ സ്ഥാനം നിര്‍ണയിച്ച് പ്രകൃതിക്ക് ദോഷം വരാതെയും ജീവജാലങ്ങള്‍ക്ക് ഗുണകരമായും മനുഷ്യാലയങ്ങളും ദേവാലയങ്ങളും മറ്റു നിര്‍മ്മിതികളും നടത്തി കല്ലില്‍ കവിത വിരിയിച്ച അതുല്യപ്രതിഭയായിരുന്നു പെരുംതച്ചന്‍.

കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളും നാലുകെട്ടുകളും എട്ടു കെട്ടുകളും കുളങ്ങളും പലരുടേയും കരവിരുതില്‍ ശില്‍പ്പ വിസ്മയങ്ങളായി പരിണമിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആരും ഓര്‍ക്കാറില്ല. പറയാറില്ല. ഇതില്‍ നിന്നു വ്യത്യസ്തമായി ‘ഇത് ഉളിയന്നൂര്‍ പെരുംതച്ചന്റെ കരവിരുത് പതിഞ്ഞ ക്ഷേത്രമാണ്, ബിംബമാണ്, വീടാണ്, കുളമാണ്’ എന്ന് അഭിമാനത്തോടെ കേരളീയ സമൂഹം പറയാന്‍ കാരണം പന്തിരുകുലത്തിന്റെ മഹിമ ഒന്നു മാത്രമാണ്.

പെരുംതച്ചനെക്കുറിച്ച് പറയുന്ന അപവാദങ്ങള്‍ യുക്തിക്ക് നിരക്കുന്നവയല്ല. അസൂയ മൂത്ത് വീതുളി താഴേക്ക്, മകന്റെ കഴുത്തിലേക്ക് ഇട്ട് കൊന്നുവെന്നത് കെട്ടുകഥ മാത്രമാണെന്ന് ഒരു സാധാരണ മരപ്പണിക്കാരനുപോലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറയാനാകും. അറുപത്തിനാല് കഴുക്കോലുകള്‍ ഒരു ആരൂഡത്തില്‍ ചെലുത്തുന്ന സന്ദര്‍ഭത്തിലൊ കയറ്റു പണിയിലൊ (ഉത്തരവും കഴുക്കോലും വള്ളി ഉത്തരവും മോന്താഴവും വളയും വളബന്ധവും കോടിയും ചേതിരയും വാവടയും കുട്ടിയോജിപ്പിക്കുന്ന പണി) വീതുളി മുകളില്‍ കൊണ്ടു പോകേണ്ടതില്ല. വീതുളിയുടെ ആവശ്യവുമില്ല.

മറ്റൊന്ന് മുകളില്‍ പണി നടക്കുന്ന സമയത്ത് നേരെ താഴെ ആശാരിയെന്നല്ല ആരും തന്നെ നില്‍ക്കില്ല എന്നത് സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും അറിയാനാവും. ഉളി താഴെ ഇട്ടു എന്നത് തീര്‍ത്തും തെറ്റാണ്.

പെരുംതച്ചന്റെ പിന്‍തലമുറക്കാരായ 28 കുടുംബങ്ങളിലായി 145 അംഗങ്ങള്‍ ഇന്ന് എറണാകുളം ജില്ലയുടെ വിവിധപ്രദേശങ്ങളില്‍ ജീവിക്കുന്നു. ആലുവ പട്ടണത്തിന് പടിഞ്ഞാറ്, പെരിയാര്‍ നദിക്കരയിലാണ് തച്ചന്റെ തട്ടകമായ ഉളിയന്നൂര്‍. അദ്ദേഹത്തിന്റെ വീട് നിലനിന്നിരുന്ന അതേ സ്ഥലത്ത് തച്ചനെ മഹാവിഷ്ണുവിന്റെ അംശാവതാരമായി കണ്ട് ക്ഷേത്രം നിര്‍മ്മിച്ച് തച്ചന്റെ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. തൊട്ടടുത്തു തന്നെ തച്ചന്റെ ആരാധനാമൂര്‍ത്തി Â ഭൂവനേശ്വരീ ദേവിയുടെ ക്ഷേത്രവും കാണാം.

പന്ത്രണ്ട് ഇല്ലങ്ങളില്‍ നിന്നും രഥയാത്രയായി പകര്‍ന്ന ജ്യോതി ഒന്നായി ജ്വലിപ്പിച്ച് ആലപ്പുഴയിലെ കരിമുളയ്‌ക്കലില്‍ ക്ഷേത്രം നിര്‍മ്മിച്ച് പന്തിരുകുലമഹാജ്യോതി പ്രതിഷ്ഠ നടത്തി എല്ലാ യാമങ്ങളിലും ആരാധന നടത്തിവരുന്നു.

ഇന്നും പന്തിരുകുല മിത്രങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്.

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.