Categories: Kerala

സ്ത്രീകള്‍ ഇക്കുറി തൃശൂര്‍ പൂരത്തിന്റെ മേളവും കുടമാറ്റവും സ്വസ്ഥമായി ആസ്വദിക്കും; കാരണം ബിജെപി കൗണ്‍സിലര്‍ ആതിരയുടെ പോരാട്ടം

Published by

തൃശൂർ: ഇക്കുറി തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള പഞ്ചവാദ്യവും കുടമാറ്റവും സ്ത്രീകള്‍ ഭയലേശമേന്യ ആസ്വദിക്കും. കാരണം ഇക്കുറി തൃശൂർ പൂരം പെൺസൗഹൃദ പൂരമാണ്.

ഇതിന് പിന്നില്‍ ബിജെപി കൗണ്‍സിലറായ ആതിരയുടെ പോരാട്ടമുണ്ട്. 2022ലെ തൃശൂര്‍ പൂരം സ്ത്രീ സൗഹൃദ പൂരമാക്കി മാറ്റാന്‍ Â സ്ത്രീകള്‍ക്ക് പ്രത്യേകമായി സുരക്ഷിത സ്ഥലം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് പൂങ്കുന്നം ഡിവിഷനിലെ കൗൺസിലർ ആതിരയാണ്. കുറെ നാളുകളായി ഇവര്‍ ജില്ലാഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു വരികയായിരുന്നു. ഒടുവില്‍ ഈ ആവശ്യം Â ജില്ലാ ഭരണകൂടം അംഗീകരിച്ചു. ഇക്കുറി അതിനാല്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി പൂരം കാണാന്‍ ഒരിടം ഉണ്ടായിരിക്കുമെന്ന് മാത്രമല്ല അവിടെ ആതിരയുടെ നേതൃത്വത്തിൽ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒരു അപരാജിത സംഘം പ്രവര്‍ത്തിക്കും. Âതൃശൂര്‍ കേരള വര്‍മ്മ കോളെജിലെ അധ്യാപിക കൂടിയാണ് ആതിര.

.സ്ത്രീകളില്‍ ആവേശമുണര്‍ത്താന്‍ ആതിര ഫേസ് ബുക്കില്‍ ജനപ്രിയ ഗാനത്തിന്റെ മാതൃകയില്‍ ഒരു പോസ്റ്റും പങ്കുവെച്ചു…”കാന്തേ…നീയും പോര്…പൂരം കാണാന്‍:

സ്ത്രീകൾ ആയതിനാല്‍ പൂരം കാണാന്‍ കഴിയാത്തവര്‍ ധാരാളമുണ്ട്. അവര്‍ക്കും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമൊക്കെ Â സുരക്ഷിതമായി കാണാൻ അവകാശമുണ്ടെന്നുമാണ് Â കൗൺസിലർ ആതിരയുടെ ന്യായം.ആദ്യം മുതൽക്കെ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ പറ്റില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

പൂരം കാണാൻ ആഗ്രഹമുള്ള എല്ലാ പെണ്ണുങ്ങളും പോരൂ! ഇത്തവണ പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ‘ടീം അപരാജിത’ സഹായത്തിനെത്തും. പൂരത്തിനെത്തുന്ന സ്ത്രീകളെ ശല്യപ്പെടുത്താൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചാൽ ശക്തമായി നേരിടാന്‍ സംവിധാനമുണ്ട്.

ഇക്കുറി Â കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്നും300 വനിത പോലീസുകാർ സുരക്ഷ ഉറപ്പിക്കാനുണ്ടാവുമെന്നും Â മന്ത്രി കെ. രാജന്‍ പറഞ്ഞു. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെ സഹായിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ വാഹനങ്ങളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1515 ൽ വിളിച്ചാൽ പിങ്ക് പോലീസെത്തുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക