മാഡ്രിഡ്: സെവീരവും കടന്ന് കാര്‍ലോസ് അല്‍കാരസിന്റെ കിരീടധാരണം. സൂപ്പര്‍ താരങ്ങളെ മറികടന്ന് മാഡ്രിഡ് ഓപ്പണ്‍ കളിമണ്കോര്ട്ടില് വിജയചരിത്രം രചിച്ച സ്പാനിഷ് താരം അല്‍കാരസ് ഫൈനലില്‍ തോല്‍പ്പിച്ചത് നിലവിലെ ചാമ്പ്യന്‍ അലക്സാണ്ടര്‍ സെവീരവിനെ. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെയും സെമിയില്‍ നൊവാക് ദ്യോക്കോവിച്ചിനെയും തോല്‍പ്പിച്ചെത്തിയ അല്‍കാരസിന് ഇത് അട്ടിമറികളുടെ യാത്രയായി.
നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് അല്‍കാരസ് വിജയം പിടിച്ചെടുത്തത്. സ്കോര്‍: 6-3, 6-1. അവസാന സെറ്റില്‍ സെവീരവിനെ പൊരുതാന്‍ പോലും നിര്‍ത്താതെ അല്‍കാരസ് വിജയിച്ചു. ഇതോടെ ലോക റാങ്കിങ്ങിലും അല്‍കാരസിന് മുന്നേറ്റമുണ്ടായി. മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി ആറാം സ്ഥാനത്തെത്തി. 19കാരനായ അല്‍കാരസിന്റെ കരിയറിലെ പ്രധാനപ്പെട്ട നാലാം കിരീടമാണ് നേടിയത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: